Thursday, September 20th, 2018

സഹകരണ മേഖലയില്‍ ഉമ്മന്‍ചാണ്ടിയുടെ ‘യമ’ ഭരണം : ജയരാജന്‍

കണ്ണൂര്‍ : സഹകരണ ബേങ്കുകള്‍ പിരിച്ചുവിട്ട് ഓര്‍ഡിനന്‍സ് ഇറക്കിയതിലൂടെ ഇനി ഉമ്മന്‍ചാണ്ടിയുടെ ‘യമ’ ഭരണമാണ് വരാന്‍ പോകുന്നതെന്ന് സി.പി.എം സംസ്ഥാനകമ്മറ്റിയംഗം എം.വി. ജയരാജന്‍. സഹകരണ ജനാധിപത്യ കശാപ്പിനെതിരെ ജില്ലാ സഹകരണ ബേങ്ക് ഹെഡ്ഡോഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ വ്യത്യസ്ത ഗ്രൂപ്പില്‍പ്പെട്ട നേതാക്കള്‍ക്ക് പദവികള്‍ നല്‍കാനാണ് സഹകരണ ബേങ്ക് ഭരണ സമിതികള്‍ പിരിച്ചുവിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചരമം പ്രാപിച്ച 166 സഹകരണ സംഘങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ഇപ്പോള്‍ അവസരം നല്‍കിയിരിക്കുകയാണ്. എന്നാല്‍ അത്തരം … Continue reading "സഹകരണ മേഖലയില്‍ ഉമ്മന്‍ചാണ്ടിയുടെ ‘യമ’ ഭരണം : ജയരാജന്‍"

Published On:Feb 16, 2012 | 7:47 am

കണ്ണൂര്‍ : സഹകരണ ബേങ്കുകള്‍ പിരിച്ചുവിട്ട് ഓര്‍ഡിനന്‍സ് ഇറക്കിയതിലൂടെ ഇനി ഉമ്മന്‍ചാണ്ടിയുടെ ‘യമ’ ഭരണമാണ് വരാന്‍ പോകുന്നതെന്ന് സി.പി.എം സംസ്ഥാനകമ്മറ്റിയംഗം എം.വി. ജയരാജന്‍.
സഹകരണ ജനാധിപത്യ കശാപ്പിനെതിരെ ജില്ലാ സഹകരണ ബേങ്ക് ഹെഡ്ഡോഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ വ്യത്യസ്ത ഗ്രൂപ്പില്‍പ്പെട്ട നേതാക്കള്‍ക്ക് പദവികള്‍ നല്‍കാനാണ് സഹകരണ ബേങ്ക് ഭരണ സമിതികള്‍ പിരിച്ചുവിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചരമം പ്രാപിച്ച 166 സഹകരണ സംഘങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ ഇപ്പോള്‍ അവസരം നല്‍കിയിരിക്കുകയാണ്. എന്നാല്‍ അത്തരം സംഘങ്ങള്‍ക്ക് തപാല്‍ വഴി ഒരു കത്തയച്ചാല്‍ മേല്‍വിലാസക്കാരനില്ലെന്ന മറുപടിയോടെ തിരിച്ചുവരും. അത്തരം സംഘങ്ങള്‍ക്കാണ് വോട്ടവകാശം നല്‍കാന്‍ പോകുന്നത്. മന്ത്രിസഭയിലെ സഹമന്ത്രിയെ പോലും മുഖ്യമന്ത്രിക്ക് വിശ്വാസമില്ല. അതിന് തെളിവാണ് ഭരണസമിതികള്‍ പിരിച്ചുവിടുന്ന ഓര്‍ഡിനന്‍സുകള്‍ ഒപ്പുവെക്കുന്ന കാര്യം വകുപ്പ് മന്ത്രി അറിയാതിരുന്നത്.
ബോര്‍ഡ്-കോര്‍പ്പറേഷന്‍ സ്ഥാനം വീതംവെക്കുമ്പോള്‍ പന്നിയങ്കരയിലുണ്ടായ വെടിക്കെട്ടില്‍ അമിട്ട് പൊട്ടിയതുപോലെ കോണ്‍ഗ്രസില്‍ പൊട്ടലുണ്ടാകുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. വരാന്‍ പോകുന്ന പിറവം തെരഞ്ഞെടുപ്പ് യു.ഡി.എഫിന്റെ പിറവിതന്നെ അപകടത്തിലാക്കുമെന്നും ജയരാജന്‍ ഓര്‍മിപ്പിച്ചു. കെ. മോഹനന്‍ അധ്യക്ഷതവഹിച്ചു. സഹദേവന്‍, സി. ബാലകൃഷ്ണന്‍, പി. ഹരീന്ദ്രന്‍ സംസാരിച്ചു.

LIVE NEWS - ONLINE

  • 1
    4 mins ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 2
    15 mins ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 3
    18 mins ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

  • 4
    27 mins ago

    ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

  • 5
    2 hours ago

    കഞ്ചാവ് കടത്ത് സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

  • 6
    2 hours ago

    സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

  • 7
    12 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 8
    13 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 9
    15 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും