കണ്ണൂര്‍ : കേരളത്തിലെ സഹകരണ മേഖലയുടെ കശാപ്പ് കാരനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാറിയിരിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജന് പറഞ്ഞു. ജില്ലാ സഹകരണ ബാങ്കുകളെ ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ട നടപടിക്കെതിരെ സഹകാരികള്‍ ജില്ലാ ബാങ്കിന് മുന്നില്‍ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുപതിനായിരം കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണ ബാങ്കുകളെ വളഞ്ഞ വഴിയിലൂടെയാണ് മുഖ്യമന്ത്രി പിരിച്ചു വിട്ടിരിക്കുന്നത്. ഇതിലൂടെ കേരള ജനതയെ തെരുവ് യുദ്ധത്തിനിറക്കിയിരിക്കുകയാണ് അദ്ദേഹം. ഒരു മുഖ്യമന്ത്രി ഇത്രയധികം തരം താഴാന്‍ പാടില്ലായിരുന്നു. … Continue reading "സഹകരണ ബാങ്ക് പിടിച്ചെടുക്കല്‍ : തെരുവില്‍ കാണാമെന്ന് ജയരാജന്"
കണ്ണൂര്‍ : കേരളത്തിലെ സഹകരണ മേഖലയുടെ കശാപ്പ് കാരനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാറിയിരിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജന് പറഞ്ഞു. ജില്ലാ സഹകരണ ബാങ്കുകളെ ഓര്‍ഡിനന്‍സിലൂടെ പിരിച്ചുവിട്ട നടപടിക്കെതിരെ സഹകാരികള്‍ ജില്ലാ ബാങ്കിന് മുന്നില്‍ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുപതിനായിരം കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണ ബാങ്കുകളെ വളഞ്ഞ വഴിയിലൂടെയാണ് മുഖ്യമന്ത്രി പിരിച്ചു വിട്ടിരിക്കുന്നത്. ഇതിലൂടെ കേരള ജനതയെ തെരുവ് യുദ്ധത്തിനിറക്കിയിരിക്കുകയാണ് അദ്ദേഹം. ഒരു മുഖ്യമന്ത്രി ഇത്രയധികം തരം താഴാന്‍ പാടില്ലായിരുന്നു. കേരളത്തില്‍ ഗവര്‍ണറില്ല. താല്‍ക്കാലിക ചുമതല മാത്രമെ കര്‍ണാടക ഗവര്‍ണര്‍ക്കുള്ളൂ. അദ്ദേഹത്തെ രഹസ്യമായി ചെന്ന്കണ്ടാണ് ഓര്‍ഡിനന്‍സ് ഒപ്പു വെച്ചിരിക്കുന്നത്. ഇതിലൂടെ ഒരുകാര്യം വ്യക്തമായി. യു.ഡി.എഫ് സര്‍ക്കാറും മഖ്യമന്ത്രിയും കേരളത്തില്‍ സമാധാനം പുലര്‍ന്ന് കാണാന്‍ ആഗ്രഹിക്കുന്നില്ല. കൂത്തുപറമ്പില്‍ വെടിവെപ്പുണ്ടായതും അതിനെത്തുടര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം രക്തച്ചൊരിച്ചില്‍ ഉണ്ടായതും സഹകരണ മേഖലയുമായി ബന്ധപ്പെട്ടായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി മനസിലാക്കുന്നത് നന്നായിരിക്കും.
രണ്ട് എം.എല്‍.എമാരുടെ ബലത്തിലാണ് ഈ കളികളൊക്കെ. ഇത് മാറാന്‍ ഏറെ കാത്തിരിക്കുകയൊന്നും വേണ്ട. ബോര്‍ഡ്-കോര്പ്പറേഷന് വീതംവെപ്പിന്റെ പേരില്‍ അണികള്‍ക്ക് സ്ഥാനം നല്കാന് വേണ്ടിയാണിപ്പോള്‍ ബാങ്ക് ഭരണം പിരിച്ചുവിട്ടിരിക്കുന്നതെന്നും അത് അംഗീകരിക്കാന്‍ ഇടതുപക്ഷ ട്രേഡ് യൂണിയന് തയാറായില്ലെന്നും ജയരാജന് പറഞ്ഞു. മുമ്പ് ഇം.എം.എസ്, നായനാര്‍, കരുണാകരന് തുടങ്ങിയവര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തൊന്നും ഇത്തരം നെറികെട്ട പരിപാടി ഉണ്ടായിരുന്നില്ല. ജനങ്ങളുമായി നല്ല നിലയില്കഴിഞ്ഞു പോന്നിരുന്ന സഹകരണ പ്രസ്ഥാനം ഇനി ഏറ്റുമുട്ടലുകളുടെ പാതയിലേക്കാണ് പോകുന്നതെന്നും ഉമ്മന്‍ ചാണ്ടിമാത്രമായിരിക്കും അതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. കെ.പി സഹദേവന്,പി. ജയരാജന്, ജയിംസ് മാത്യു എം.എല്‍.എ, കെ.കെ രാഗേഷ്,പന്ന്യന്രവീന്ദ്രന്,കെ.പ്രദീപന്, സി.രവീന്ദ്രന്, സി.പി സന്തോഷ് കുമാര്‍, ഇല്ലിക്കല്‍ അഗസ്തി,യു.ബാബുഗോപിനാഥ്, പുഴക്കല്‍ വാസുദേവന്‍, ബാബുരാജ് ഉളിക്കല്‍ എന്നിവര്‍ സംസാരിച്ചു.