Wednesday, February 20th, 2019

സല്യൂട്ട് ചെയ്യാത്തതിന് കാടന്‍ ശിക്ഷ; മലയാളി ഉദ്യോഗസ്ഥനെതിരെ അന്വേഷണം

ന്യൂദല്‍ഹി: സല്യൂട്ട് ചെയ്യാത്ത കീഴുദ്യോഗസ്ഥന് കാടന്‍ ശിക്ഷ നല്‍കിയ മലയാളി ഡി.സി.പിക്കെതിരെ അന്വേഷണം. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിക്ക് പാട്യാല ഹൗസ് കോടതിയിലെ ആറാം നമ്പര്‍ ഗേറ്റിലാണ് സംഭവം. സിവില്‍ വേഷത്തില്‍ വന്ന തന്നെ സല്യൂട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ഡി.സി.പി സെജു.പി കുരുവിള കോണ്‍സ്റ്റബിള്‍ ദിനേശ് കുമാറിനെ അസഭ്യം പറയുകയും യൂണിഫോമിലെ ബാഡ്ജ് പിടിച്ചു വലിക്കുകയും ചെയ്തു. തുടര്‍ന്ന കോടതി വളപ്പിലൂടെ തലകുത്തി മറിയാന്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് അഭിഭാഷകരും പൊതുജനങ്ങളും നോക്കിനില്‍ക്കെ ദിനേശ് കുമാര്‍ തലകുത്തി മറിയാന്‍ … Continue reading "സല്യൂട്ട് ചെയ്യാത്തതിന് കാടന്‍ ശിക്ഷ; മലയാളി ഉദ്യോഗസ്ഥനെതിരെ അന്വേഷണം"

Published On:Feb 8, 2012 | 5:33 pm

ന്യൂദല്‍ഹി: സല്യൂട്ട് ചെയ്യാത്ത കീഴുദ്യോഗസ്ഥന് കാടന്‍ ശിക്ഷ നല്‍കിയ മലയാളി ഡി.സി.പിക്കെതിരെ അന്വേഷണം. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിക്ക് പാട്യാല ഹൗസ് കോടതിയിലെ ആറാം നമ്പര്‍ ഗേറ്റിലാണ് സംഭവം. സിവില്‍ വേഷത്തില്‍ വന്ന തന്നെ സല്യൂട്ട് ചെയ്തില്ലെന്ന് ആരോപിച്ച് ഡി.സി.പി സെജു.പി കുരുവിള കോണ്‍സ്റ്റബിള്‍ ദിനേശ് കുമാറിനെ അസഭ്യം പറയുകയും യൂണിഫോമിലെ ബാഡ്ജ് പിടിച്ചു വലിക്കുകയും ചെയ്തു. തുടര്‍ന്ന കോടതി വളപ്പിലൂടെ തലകുത്തി മറിയാന്‍ ആവശ്യപ്പെട്ടു.
നൂറുകണക്കിന് അഭിഭാഷകരും പൊതുജനങ്ങളും നോക്കിനില്‍ക്കെ ദിനേശ് കുമാര്‍ തലകുത്തി മറിയാന്‍ നിര്‍ബന്ധിതനായി. കണ്ടുനിന്ന അഭിഭാഷകര്‍ സംഭവം മൊബൈലില്‍ പകര്‍ത്തുകയും കാടത്തമുള്ള ശിക്ഷ നടപ്പാക്കിയ സെജുവിനെതിരെ ശിക്ഷ ആവശ്യപ്പെട്ട് ജില്ലാ കോടതിയെയും ദല്‍ഹി ഹൈക്കോടതിയെയും സമീപിക്കുകയും ചെയ്തു.
സംഭവത്തില്‍ അന്വേഷണം നടത്തി സെജുവിനെതിരെ എന്തു നടപടിയെടുത്തെന്ന് 15-ാം തിയ്യതിക്കകം അറിയിക്കാന്‍ ഹൈക്കോടതി പോലീസ് കമ്മീഷ്ണര്‍ക്ക് നിര്‍ദേശം നല്‍കി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് രാജീവ് സഹായി എന്നിവരുള്‍പ്പെട്ട് ബഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
ബിഹാര്‍ കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് കോട്ടയം അമ്പാറ വരപ്പില്‍ സ്വദേശി സെജു.പി കുരുവിള. സെജുവിന്റെ ശിക്ഷാ നടപടിക്ക് വ്ിധേയനായ കോണ്‍സ്റ്റബിള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

LIVE NEWS - ONLINE

  • 1
    7 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    9 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    10 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    12 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    13 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    15 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    17 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    17 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു