Saturday, August 24th, 2019

സര്‍ക്കാര്‍ ഇരക്കൊപ്പം, കുറ്റവാളികളെ രക്ഷിക്കില്ല: മന്ത്രി ജയരാജന്‍

കന്യാസ്ത്രീകളുടെ സമരം ദു:ഖകരം

Published On:Sep 12, 2018 | 4:43 pm

തിരു: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയില്‍ കന്യാസ്ത്രീയുടെ കൂടെ സര്‍ക്കാറുണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍. സര്‍ക്കാര്‍ ഇരക്കൊപ്പമാണ്. ഏറ്റവും നീതിപൂര്‍വമായ നിലപാട് സ്വീകരിക്കും. ഇക്കാര്യത്തില്‍ ആരും ഭയപ്പെടേണ്ടതില്ല.
ഒരു കുറ്റവാളിയെയും രക്ഷിക്കില്ല.പോലീസ് അന്വേഷണം ശരിയായ ദിശയിലാണ്. കുറ്റമറ്റ അന്വേഷണം നടത്തി പ്രതിയെ ശിക്ഷിക്കത്തക്ക തെളിവോടെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം ദു:ഖകരമാണെന്നും ജയരാജന്‍ പറഞ്ഞു.
പി.കെ ശശി പീഡിപ്പിച്ചെന്ന പരാതിയില്‍ സി.പി.എം സെക്രട്ടറിക്കു വനിതാ പ്രവര്‍ത്തക നല്‍കിയ പരാതി പോലീസിനുള്ളതല്ല, പോലീസിനു നല്‍കേണ്ട പരാതി പോലീസിനു നല്‍കണം.
മെഡിക്കല്‍ ചെക്ക് അപ് കഴിഞ്ഞാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തും. മുഖ്യമന്ത്രി പൂര്‍ണ ആരോഗ്യവാനാണ്. സംസ്ഥാനത്ത് ഭരണസ്തംഭനമില്ല.ഭരണകാര്യങ്ങള്‍ നന്നായി നടക്കുന്നു.മന്ത്രിമാര്‍ ജില്ലകളില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിലാണ്. അത് തടസ്സപ്പെടാതിരിക്കാനാണ് മന്ത്രിസഭാ യോഗം ചേരാത്തതെന്നും ഇ.പി പ്രതികരിച്ചു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    7 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    10 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    13 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    13 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    13 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    14 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    14 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍