Friday, April 26th, 2019

സരബ്ജിത്തിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍ ; രാഹുല്‍ ഗാന്ധിയെത്തി

പഞ്ചാബ് : പാക് ജയിലില്‍ വെച്ച് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സരബ്ജിത്ത് സിംഗിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ അദ്ദേഹത്തിന്റെ ഗ്രാമമായ പഞ്ചാബിലെ ഭികിവിണ്ടിയിലെത്തി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സരബ് ജിത്തിന്റെ സംസ്‌കാരം. പഞ്ചാബ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സരബ് ജിത്തിന്റെ മൃതദേഹം എത്തിക്കാനായി വീടിനോടു ചേര്‍ന്ന് ഒരു താല്‍കാലിക ഹെലിപ്പാഡ് ഒരുക്കിയിരുന്നു. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ എന്നിവര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ … Continue reading "സരബ്ജിത്തിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍ ; രാഹുല്‍ ഗാന്ധിയെത്തി"

Published On:May 3, 2013 | 3:07 pm

പഞ്ചാബ് : പാക് ജയിലില്‍ വെച്ച് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സരബ്ജിത്ത് സിംഗിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങള്‍ അദ്ദേഹത്തിന്റെ ഗ്രാമമായ പഞ്ചാബിലെ ഭികിവിണ്ടിയിലെത്തി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സരബ് ജിത്തിന്റെ സംസ്‌കാരം. പഞ്ചാബ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
സരബ് ജിത്തിന്റെ മൃതദേഹം എത്തിക്കാനായി വീടിനോടു ചേര്‍ന്ന് ഒരു താല്‍കാലിക ഹെലിപ്പാഡ് ഒരുക്കിയിരുന്നു.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ എന്നിവര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
അതിനിടെ സരബ്ജിത്തിന്റെ മൃതശരീരം ഇന്ത്യയിലേക്കയച്ചത് ആന്തരീകാവയവങ്ങള്‍ നീക്കം ചെയ്താണെന്ന് കണ്ടെത്തി. അമൃതസറില്‍ നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഹൃദയം, വൃക്കകള്‍, ആമാശയം എന്നിവ നീക്കം ചെയ്തതായി കണ്ടെത്തിയത്. നടപടിക്രമങ്ങളുടെ ഭാഗമായി ജിന്നാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആന്തരികാവയവങ്ങള്‍ സൂക്ഷിച്ചുവച്ചതായിരിക്കാമെന്നാണ് അമൃത്‌സര്‍ ആസ്പത്രിയിലെ ചില ഡോക്ടര്‍മാര്‍ പറയുന്നത്.

<object width=”420″ height=”315″><param name=”movie” value=”http://www.youtube.com/v/3pK-eIUOoSw?hl=en_US&amp;version=3″></param><param name=”allowFullScreen” value=”true”></param><param name=”allowscriptaccess” value=”always”></param><embed src=”http://www.youtube.com/v/3pK-eIUOoSw?hl=en_US&amp;version=3″ type=”application/x-shockwave-flash” width=”420″ height=”315″ allowscriptaccess=”always” allowfullscreen=”true”></embed></object>

LIVE NEWS - ONLINE

  • 1
    22 mins ago

    റാഖയില്‍ 1,600ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു

  • 2
    29 mins ago

    സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

  • 3
    34 mins ago

    രാജസ്ഥാന് മിന്നും ജയം

  • 4
    46 mins ago

    ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

  • 5
    12 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 6
    14 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 7
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 8
    17 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 9
    19 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി