Wednesday, June 19th, 2019

സമ്പത്ത് കസ്റ്റഡിമരണ കേസ് : അന്വേഷണ ചുമതല ജയകുമാറിന്

കൊച്ചി : പുത്തൂര്‍ സമ്പത്ത് കസ്റ്റഡി മരണക്കേസിന്റെ അന്വേഷണ ചുമതല ജയകുമാറിന്. നേരത്തെ കേസന്വേഷിച്ചിരുന്ന ഡിവൈ എസ് പി ഹരിദത്ത് ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണ ചുമതല സി ബി ഐ ചെന്നൈ യൂണിറ്റിലെ ഡിവൈ എസ് പിയായ ജയകുമാറിന് കൈമാറിയിരിക്കുന്നത്. അന്വേഷണേദ്യോഗസ്ഥനെ മാറ്റുന്നതിന് സി ബി ഐ പ്രത്യേക കോടതിയുടെ അനുമതി ആവശ്യമായതിനാല്‍ ഉടന്‍ തന്നെ കോടതിയെ സമീപിക്കുമെന്ന് സി ബി ഐ അറിയിച്ചു. കഴിഞ്ഞ മാസം പതിനഞ്ചിനാണ് ഹരിദത്തിനെ വൈപ്പിന്‍ നായരമ്പലത്തുള്ള വീട്ടില്‍ … Continue reading "സമ്പത്ത് കസ്റ്റഡിമരണ കേസ് : അന്വേഷണ ചുമതല ജയകുമാറിന്"

Published On:Apr 6, 2012 | 5:45 am

കൊച്ചി : പുത്തൂര്‍ സമ്പത്ത് കസ്റ്റഡി മരണക്കേസിന്റെ അന്വേഷണ ചുമതല ജയകുമാറിന്. നേരത്തെ കേസന്വേഷിച്ചിരുന്ന ഡിവൈ എസ് പി ഹരിദത്ത് ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണ ചുമതല സി ബി ഐ ചെന്നൈ യൂണിറ്റിലെ ഡിവൈ എസ് പിയായ ജയകുമാറിന് കൈമാറിയിരിക്കുന്നത്.
അന്വേഷണേദ്യോഗസ്ഥനെ മാറ്റുന്നതിന് സി ബി ഐ പ്രത്യേക കോടതിയുടെ അനുമതി ആവശ്യമായതിനാല്‍ ഉടന്‍ തന്നെ കോടതിയെ സമീപിക്കുമെന്ന് സി ബി ഐ അറിയിച്ചു.
കഴിഞ്ഞ മാസം പതിനഞ്ചിനാണ് ഹരിദത്തിനെ വൈപ്പിന്‍ നായരമ്പലത്തുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ തന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം രണ്ട് സഹപ്രവര്‍ത്തകരും ഒരു ജില്ലാ ജഡ്ജിയുമാണെന്ന് സൂചിപ്പിച്ചിരുന്നു.
പ്രമാദമായ സമ്പത്ത് കസ്റ്റഡിമരണക്കേസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ പ്രതി ചേര്‍ത്ത് കഴിഞ്ഞ ഫിബ്രവരിയിലാണ് ഹരിദത്ത് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്.

LIVE NEWS - ONLINE

  • 1
    5 mins ago

    ലൈംഗിക ചൂഷണം; മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലീസ്

  • 2
    3 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 3
    3 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 4
    3 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 5
    3 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 6
    4 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 7
    4 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 8
    4 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 9
    5 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും