Sunday, November 18th, 2018

സമാധാന യോഗത്തിനു മുമ്പെ കല്ലുകടി ;സി പി എം ഉടക്കി, സമയം മാറ്റി

കണ്ണൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന വ്യാപക അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം തുടങ്ങുന്നതിനു മുമ്പു തന്നെ വിവാദത്തില്‍. സമാധാനയോഗത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നും പത്രങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ആരോപിച്ച് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്തെത്തി. തങ്ങളെ അറിയിച്ചിട്ടില്ലെന്ന വാര്‍ത്ത പുറത്തുവന്നശേഷം എ ഡി എം ഫോണില്‍ വിളിച്ചുവെന്നും യോഗവിവരം അറിയിക്കാത്തതിലുള്ള പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചുവെന്നും ജയരാജന്‍ പറഞ്ഞു. ഉച്ചക്ക് 12മണിക്ക് ചേരാന്‍ നിശ്ചയിച്ച യോഗത്തില്‍ … Continue reading "സമാധാന യോഗത്തിനു മുമ്പെ കല്ലുകടി ;സി പി എം ഉടക്കി, സമയം മാറ്റി"

Published On:Feb 22, 2012 | 4:56 am

കണ്ണൂര്‍ : ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന വ്യാപക അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം തുടങ്ങുന്നതിനു മുമ്പു തന്നെ വിവാദത്തില്‍. സമാധാനയോഗത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിട്ടില്ലെന്നും പത്രങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ആരോപിച്ച് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്തെത്തി.
തങ്ങളെ അറിയിച്ചിട്ടില്ലെന്ന വാര്‍ത്ത പുറത്തുവന്നശേഷം എ ഡി എം ഫോണില്‍ വിളിച്ചുവെന്നും യോഗവിവരം അറിയിക്കാത്തതിലുള്ള പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചുവെന്നും ജയരാജന്‍ പറഞ്ഞു. ഉച്ചക്ക് 12മണിക്ക് ചേരാന്‍ നിശ്ചയിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ അസൗകര്യമുണ്ടെന്നും യോഗ സമയം മാറ്റണമെന്ന് എ ഡി എമ്മിനെ അറിയിച്ചിട്ടുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഉച്ചക്ക് ചേരാന്‍ നിശ്ചയിച്ചിരുന്ന യോഗം വൈകുന്നേരം നാലു മണിയിലേക്ക് മാറ്റി.

LIVE NEWS - ONLINE

  • 1
    1 hour ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 2
    5 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 3
    7 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 4
    7 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 5
    8 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 6
    21 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    22 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 8
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 9
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള