Saturday, February 23rd, 2019

സച്ചിന്റെ മെഴുക് പ്രതിമ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍

സിഡ്‌നി : നാല്‍പതാം ജന്‍മദിനം ആറോഷിക്കാനുള്ള ഒരുക്കത്തിനിടെ സച്ചിന്‍ തെണ്ടൂല്‍ക്കറുടെ മെഴുകു പ്രതിമ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അനാച്ഛാദനം ചെയ്തു. ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞ് ബാറ്റും ഹെല്‍മറ്റും ഉയര്‍ത്തിപ്പിടിച്ച് വിജയശ്രീലാളിതനായി നില്‍ക്കുന്ന സച്ചിനെയാണ് മെഴുകില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. സച്ചിന്റെ ആരാധകര്‍ അനാച്ഛാദനം ആഘോഷമാക്കി മാറ്റുകയും ചെയ്തു. സംഗീതവിരുന്ന് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ചടങ്ങില്‍ സംഘടിപ്പിച്ചിരുന്നു. ഈ മാസം 24 നാണ് സച്ചിന്‍ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നത്. സച്ചിന്റെ ഭാഗ്യഗ്രൗണ്ടുകളില്‍ ഒന്നായ സിഡ്‌നിയില്‍ 2004ലെ ടെസ്റ്റ് മത്സരത്തിനിടെ പുറത്താകാതെ നേടിയ 241 … Continue reading "സച്ചിന്റെ മെഴുക് പ്രതിമ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍"

Published On:Apr 20, 2013 | 10:26 pm

Sachinthendulkar wax sudinam 22 X 10സിഡ്‌നി : നാല്‍പതാം ജന്‍മദിനം ആറോഷിക്കാനുള്ള ഒരുക്കത്തിനിടെ സച്ചിന്‍ തെണ്ടൂല്‍ക്കറുടെ മെഴുകു പ്രതിമ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അനാച്ഛാദനം ചെയ്തു. ഇന്ത്യന്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞ് ബാറ്റും ഹെല്‍മറ്റും ഉയര്‍ത്തിപ്പിടിച്ച് വിജയശ്രീലാളിതനായി നില്‍ക്കുന്ന സച്ചിനെയാണ് മെഴുകില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. സച്ചിന്റെ ആരാധകര്‍ അനാച്ഛാദനം ആഘോഷമാക്കി മാറ്റുകയും ചെയ്തു. സംഗീതവിരുന്ന് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ചടങ്ങില്‍ സംഘടിപ്പിച്ചിരുന്നു. ഈ മാസം 24 നാണ് സച്ചിന്‍ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുന്നത്.
സച്ചിന്റെ ഭാഗ്യഗ്രൗണ്ടുകളില്‍ ഒന്നായ സിഡ്‌നിയില്‍ 2004ലെ ടെസ്റ്റ് മത്സരത്തിനിടെ പുറത്താകാതെ നേടിയ 241 റണ്‍സിന് പുറമെ മൂന്ന് ടെസ്റ്റ് സെഞ്ചുറികള്‍ കൂടി സച്ചിന്‍ സിഡ്‌നി ഗ്രൗണ്ടില്‍ നേടിയിട്ടുണ്ട്. നേരത്തെ സച്ചിന്റെ സംഭാവനകള്‍ മാനിച്ച് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍
അദ്ദേഹത്തിന് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    7 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    39 mins ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    2 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    2 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    2 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    2 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    3 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം