Sunday, September 23rd, 2018

സച്ചിന്റെ നൂറ് നൂറു കോടിയുടെ ബാധ്യതയോ ..?

മധു മേനോന്‍ കണ്ണൂര്‍ : സച്ചിന്റെ നൂറാം സെഞ്ച്വറിക്ക് നൂറു കോടി ജനങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ഒരു സമയം ഈയടുത്ത കാലം വരെയുണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ വിരമിക്കലിനു വേണ്ടി അതേ ജനത മുറവിളി കൂട്ടിത്തുടങ്ങിയിരിക്കുന്നു. സച്ചിന്‍ തെണ്ടൂല്‍ക്കല്‍ എന്ന ക്രിക്കറ്റ് ഇതിഹാസം കളി നിര്‍ത്തി കളം വിടണമെന്ന ആവശ്യം പഴയ കളിക്കാരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉയരുന്നത്. ഏറ്റവും ഒടുവില്‍ നൂറാം സെഞ്ച്വറി അദ്ദേഹത്തിനും ടീമിനും ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്ന പ്രസ്താവനയുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഇയാന്‍ … Continue reading "സച്ചിന്റെ നൂറ് നൂറു കോടിയുടെ ബാധ്യതയോ ..?"

Published On:Mar 4, 2012 | 3:19 pm

മധു മേനോന്‍

കണ്ണൂര്‍ : സച്ചിന്റെ നൂറാം സെഞ്ച്വറിക്ക് നൂറു കോടി ജനങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ഒരു സമയം ഈയടുത്ത കാലം വരെയുണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ വിരമിക്കലിനു വേണ്ടി അതേ ജനത മുറവിളി കൂട്ടിത്തുടങ്ങിയിരിക്കുന്നു. സച്ചിന്‍ തെണ്ടൂല്‍ക്കല്‍ എന്ന ക്രിക്കറ്റ് ഇതിഹാസം കളി നിര്‍ത്തി കളം വിടണമെന്ന ആവശ്യം പഴയ കളിക്കാരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഉയരുന്നത്. ഏറ്റവും ഒടുവില്‍ നൂറാം സെഞ്ച്വറി അദ്ദേഹത്തിനും ടീമിനും ഒരു ബാധ്യതയായി മാറിയിരിക്കുകയാണെന്ന പ്രസ്താവനയുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പലാണ് രംഗത്തെത്തിയത്. സച്ചിന്‍ ശരിയായ കാരണത്താലാണോ ടീമില്‍ തുടരുന്നത് എന്ന് ആത്മപരിശോധന നടത്തണമെന്നും ചാപ്പല്‍ ‘ഡെയ്‌ലി ടെലിഗ്രാഫില്‍’ എഴുതിയ ലേഖനത്തില്‍ ചാപ്പല്‍ പറയുന്നു. ചാപ്പലിന്റെ ലേഖനത്തിലെ പരാമര്‍ശം ഇങ്ങിനെ പോകുന്നു :
‘ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാമായിരുന്ന നിരവധി അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരു കളിയില്‍ പോലും അദ്ദേഹം അത് പുറത്തെടുത്തില്ല. പല അവസരങ്ങളെയും അദ്ദേഹം നഷ്ടപ്പെടുത്തി. തനിയ്ക്ക് മികച്ച ഫോമില്‍ എത്താന്‍ കഴിയാത്തതിന് അദ്ദേഹം മറ്റുള്ളവരെയാണ് കുറ്റപ്പെടുത്തത്.
നൂറാം സെഞ്ച്വറി പ്രതീക്ഷിച്ചു മറ്റുള്ളവര്‍ നില്‍ക്കുന്നതുകൊണ്ടാണ് തനിയ്ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ കഴിയാത്തതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അതില്‍ കഴമ്പില്ല. അദ്ദേഹം സ്വയം വിലയിരുത്തേണ്ട സമയമായി. നൂറാം സെഞ്ച്വറിയെന്ന കടമ്പ മുന്നിലുള്ളതുകൊണ്ട് സമ്മര്‍ദ്ദത്തോടെ കളിക്കുകയല്ല. അതിനെ നേരിടുകയാണ് വേണ്ടത്.
ഓരോ കളിക്കാരനും മത്സരത്തില്‍ കളിക്കുന്നതിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടാകാവു. അത് ടീമിന്റെ വിജയമാണ്. അല്ലാതെ സെഞ്ച്വറി സ്വപ്‌നമല്ല. താന്‍ സ്വന്തമായി എന്തുനേടി എന്നല്ല. ടീമിന് വേണ്ടി എന്ത് നേടി എന്നാണ് നോക്കേണ്ടത്.
ടീമിന്റെ വിജയത്തിനായി പരമാവധി ശ്രമിച്ചിട്ടും അതില്‍ പരാജയപ്പെട്ടാല്‍ നാണക്കേട് തോന്നേണ്ട കാര്യമില്ല. ശ്രമിച്ചിട്ടും വിജയിക്കാതിരുന്നതാണെന്നു കരുതാം. എന്നാല്‍ സ്വകാര്യ താത്പര്യങ്ങള്‍ക്കു വേണ്ടി ടീമിന്റെ വിജയത്തെ മാനിക്കാതിരുന്നാല്‍ അത് തെറ്റുതന്നെയാണ്. സച്ചിന്റെ സെഞ്ച്വറി എന്നത് അദ്ദേഹത്തിന് മാത്രമല്ല, ടീമിനൊന്നാകെ ഒരു ഭാരമായിക്കൊണ്ടിരിക്കുകയാണ്.
ക്രിക്കറ്റിന് വേണ്ടത് കളിക്കളത്തില്‍ വ്യത്യസ്തതയാര്‍ന്ന ഷോട്ടുകളില്‍ വിസ്മയം തീര്‍ത്തിരുന്ന സച്ചിനെയാണ് അല്ലാതെ സെഞ്ച്വറിയുടെ സമ്മര്‍ദ്ദത്തില്‍ കളിക്കളത്തില്‍ പതറിപോകുന്ന സച്ചിനെ അല്ല. സച്ചിന്‍ ഈ ഒരു പ്രതിസന്ധി മറികടന്നേ പറ്റു അതല്ലെങ്കില്‍ ഇന്ത്യന്‍ ടീം വീണ്ടും വീണ്ടും താഴ്ചയിലേക്ക് കൂപ്പുകുത്തുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്ക് കാണേണ്ടിവരും’
ഈയടുത്ത കാലം വരെ സച്ചിന്‍ കളിച്ചാല്‍ മാത്രമേ ടീം ജയിക്കുകയുള്ളൂവെന്ന അവസ്ഥയില്‍ നിന്ന് എത്ര വേഗമാണ് ആളുകള്‍ മാറിയത്. ലോകചരിത്രത്തിലെ ഒരിതഹാസ റെക്കോഡിന് അരികെ നില്‍ക്കുമ്പോള്‍ ഏത് കളിക്കാരനും സമ്മര്‍ദ്ദമുണ്ടാകുമെന്നത് സത്യമല്ലെ ? അത് മനസ്സിലാക്കി അദ്ദേഹത്തിനെ പറ്റി കൂടുതല്‍ ചിന്തിക്കാതിരിക്കുകയാണ് പുറത്തുള്ളവര്‍ വേണ്ടത്. സെഞ്ച്വറി അടിക്കാത്തതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്ന ഈ മാന്യന്‍മാര്‍ അദ്ദേഹത്തിന്റെ സെഞ്ച്വറിക്ക് കാത്തിരിക്കുന്നതെന്തിനെന്ന ചോദ്യം പ്രസക്തമല്ലെ. സച്ചിന്റെ സെഞ്ച്വറിക്ക് സൗകര്യം ചെയ്തു കൊടുത്തിട്ടാണോ ഇന്ത്യന്‍ ടീമിലെ മറ്റ് ‘ഈറ്റപ്പുലികള്‍’ കളിച്ച് ടീമിനെ ജയിപ്പിക്കാത്തത്. അവരുടെ കളിയും സച്ചിന്റെ സെഞ്ച്വറിയും തമ്മിലെന്ത് ബന്ധം!. ഇനി അഥവാ സച്ചിന്‍ സെഞ്ച്വറി അടിക്കാത്തതാണ് ഇന്ത്യയുടെ പരാജയങ്ങള്‍ക്ക് കാരണമെന്ന് പറയുന്നവര്‍ ഒരു കാര്യം കൂടി സമ്മതിക്കേണ്ടി വരും. ഇപ്പോഴും സച്ചിനില്‍ തന്നെയാണ് ഇന്ത്യന്‍ ടീം ആശ്രയിക്കുന്നതെന്ന കാര്യം. ഇന്ത്യന്‍ ടീം തോറ്റമ്പുന്നതു കൊണ്ട് മാത്രമാണ് സച്ചിനെതിരെ രോഷമുയരുന്നത്. ഇന്ത്യ ത്രിരാഷ്ട്ര പരമ്പര നേടുകയും സച്ചിന്‍ മുപ്പതോ നാല്‍പതോ റണ്‍സ് നേടുകയോ ചെയ്തിരുന്നുവെങ്കില്‍ ആരെങ്കിലും സെഞ്ച്വറിയുടെ പേര് പറഞ്ഞ് സച്ചിനെ കുറ്റപ്പെടുത്തുമായിരുന്നോ ?.
ടീമിനുവേണ്ടി ഇത്രയുംനാള്‍ മാന്യമായി കളിച്ച ഒരാള്‍ക്ക് നൂറാം സെഞ്ച്വറിയെന്ന അപൂര്‍വ നേട്ടം അര്‍ഹതപ്പെട്ടതല്ലേ. അതിനുവേണ്ടി അനുകൂലമെന്ന വ്യാജേന അനാവശ്യപ്രസ്താവനകളിലൂടെ അദ്ദേഹത്തിന്റെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍ക്ക് മറ്റെന്തോ ഉദ്ദേശമുണ്ടെന്ന് കരുതിപ്പോകുകയാണ്.
കളിക്കണമോ വെണ്ടയോ എന്നത് സച്ചിന്റയും സെലക്ഷന്‍ കമ്മിറ്റിയുടെയും തീരുമാനമാണ്. അത് അവര്‍ക്ക് വിട്ടുകൂടെ. പല നിര്‍ണായക കളികളിലും തോറ്റമ്പിയ പലരും ഇപ്പോള്‍ സച്ചിനെതിരെ രംഗത്തു വരുന്നത് അവര്‍ കളിക്കുന്നില്ലെന്നതു കൊണ്ട് മാത്രമാണ്. 90 റണ്‍സ് നേടുന്ന ഏതൊരു കളിക്കാരനും നൂറാം റണ്‍സ് നേടുന്നതു വരെ ഒന്ന് പതറുമെന്നിരിക്കെ നൂറാം സെഞ്ച്വറിയെന്ന അപൂര്‍വ നേട്ടത്തിനരികെ നില്‍ക്കുന്ന ഒരാളുടെ മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് ചിന്തിക്കേണ്ടത് മാനുഷികമായ കാര്യമാണ്. ഇനി അദ്ദേഹത്തിന് സെഞ്ച്വറി അടിക്കാന്‍ ഏതെങ്കിലും ഒരു നിലവാരം കുറഞ്ഞ ടീമുമായി ഇന്ത്യ പരമ്പര കളിച്ചാലും തെറ്റില്ല. നൂറില്‍ നൂറു തികച്ചു കഴിഞ്ഞാല്‍ ഒരു പക്ഷെ അപകടകാരിയായ ഒരു സച്ചിനെ കുറച്ചുകാലത്തേക്കെങ്കിലും ടീമിന് കിട്ടിക്കൂടായ്കയില്ല. സച്ചിനെ വെറുതെ വിടുക…!

LIVE NEWS - ONLINE

  • 1
    13 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    15 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    17 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    19 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    21 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    21 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി