Friday, January 18th, 2019

സംസ്ഥാനത്ത് കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കുന്നു

കണ്ണൂര്‍ : സംസ്ഥാനം നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി ജലവിതരണം സ്വകാര്യ വല്‍കരിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിന് മുന്നോടിയായി റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചുകഴിഞ്ഞു. കഴിഞ്ഞ ജനുവരി 19ന് ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയതായി ജലവിതരണ വകുപ്പ് മന്ത്രി പി.ജെ ജോസഫിന്റെ ഓഫീസില്‍ നിന്നറിയിച്ചു. ഒന്നിലധികം സ്വകാര്യ ഏജന്‍സികളെ ഉള്‍പ്പെടുത്തിയാവും റെഗുലേറ്ററി അതോറിറ്റിക്ക് രൂപം നല്‍കുക. ടെലികോം, ഇന്‍ഷുറന്‍സ്, ഇലക്ട്രിസിറ്റി എന്നി സ്ഥാപനങ്ങളില്‍ നിലവിലുള്ള പ്രവര്‍ത്തന രീതിയായിരിക്കും റെഗുലേറ്ററി അതോറിറ്റിയുടേത്. മാത്രമല്ല ദേശിയ … Continue reading "സംസ്ഥാനത്ത് കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കുന്നു"

Published On:Feb 15, 2012 | 8:08 am

കണ്ണൂര്‍ : സംസ്ഥാനം നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി ജലവിതരണം സ്വകാര്യ വല്‍കരിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിന് മുന്നോടിയായി റഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചുകഴിഞ്ഞു. കഴിഞ്ഞ ജനുവരി 19ന് ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയതായി ജലവിതരണ വകുപ്പ് മന്ത്രി പി.ജെ ജോസഫിന്റെ ഓഫീസില്‍ നിന്നറിയിച്ചു. ഒന്നിലധികം സ്വകാര്യ ഏജന്‍സികളെ ഉള്‍പ്പെടുത്തിയാവും റെഗുലേറ്ററി അതോറിറ്റിക്ക് രൂപം നല്‍കുക.
ടെലികോം, ഇന്‍ഷുറന്‍സ്, ഇലക്ട്രിസിറ്റി എന്നി സ്ഥാപനങ്ങളില്‍ നിലവിലുള്ള പ്രവര്‍ത്തന രീതിയായിരിക്കും റെഗുലേറ്ററി അതോറിറ്റിയുടേത്. മാത്രമല്ല ദേശിയ ജലനയവും കൊണ്ടുവരും. നിലവില്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ കേരള വാട്ടര്‍ സപ്ലൈ ആക്റ്റ് (1986) പോലെയാവും ജലനയം.
ഇത് പ്രകാരം റെഗുലേറ്ററി അതോറിറ്റിക്കായിരിക്കും ജല വിതരണത്തിന്റെ പൂര്‍ണ ചുമതല. വെള്ളക്കരം തീരുമാനിക്കുന്നത് സംബന്ധിച്ച പൂര്‍ണ അധികാരവും റെഗുലേറ്ററി കമ്മറ്റിക്കായിരിക്കും. പക്ഷെ സര്‍ക്കാറിന്റെ അംഗീകാരത്തോടെ മാത്രമെ റഗുലേറ്ററി കമ്മറ്റിക്ക് ഇത് പ്രാവര്‍ത്തികമാക്കാന്‍ പറ്റുകയുള്ളൂ. ഗാര്‍ഹികം, കൃഷി, വ്യാവസായികം, വ്യാപാരം എന്നീ മേഖലകളാക്കി തരം തിരിച്ചായിരിക്കും വെളളക്കരം തീരുമാനിക്കുക. മാത്രമല്ല എല്ലാ മൂന്നു വര്‍ഷം കൂടുമ്പോഴും വെള്ളക്കരം സംബന്ധിച്ച് യോഗം ചേരാനും റഗുലേറ്ററി കമ്മറ്റിക്ക് അധികാരമുണ്ട്.
ഇതൊടോപ്പം തന്നെ 25 മുതല്‍ 50വരെ വീടുകളെ ഉള്‍ക്കൊള്ളിച്ച് ജലനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുകിട കുടിവെള്ള പദ്ധതിക്ക് രൂപം നല്‍കും. അതു കൊണ്ട് തന്നെ പദ്ധതിയില്‍ അംഗമാവുന്ന വര്‍ക്ക് പദ്ധതി ചെലവിന്റെ പത്ത് ശതമാനം ഇളവ് ലഭിക്കും. ഇത് സാധാരണക്കാരായ ആളുകള്‍ക്ക് ആശ്വാസമാവുമെന്ന് അധികൃതര്‍ പറഞ്ഞു. മാത്രമല്ല പദ്ധതി നടപ്പിലാവുന്നതോടെ സംസ്ഥാനം നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.
നിലവില്‍ വടക്കന്‍ ജില്ലകളില്‍ കുടിവെള്ള ക്ഷാമം ഇതിനകം തന്നെ രൂക്ഷമായി. കണ്ണൂരില്‍ പഴശ്ശി പ്രോജക്ടിനെ ആശ്രയിച്ചാണ് കുടിവെള്ള വിതരണം നടക്കുന്നത്. എന്നാല്‍ മിക്ക അവസരങ്ങളിലും പൈപ്പ് പൊട്ടി നഗരത്തില്‍ കുടിവെള്ളം കിട്ടാക്കനിയാവുന്ന അവസ്ഥയിലാണ് നാളിത് വരെ തുടര്‍ന്നത്. മട്ടന്നൂര്‍, കീഴല്ലൂര്‍, അഞ്ചരിക്കണ്ടി, ചാവശ്ശേരി മേഖലകളില്‍ പൈപ്പ് പൊട്ടല്‍ സ്ഥിരം സംഭവമാണ്. അറ്റ കുറ്റ പണി നടക്കുന്നതിനാല്‍ കണ്ണൂര്‍ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഇന്നും കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. മറ്റന്നാളേ വിതരണം പുനസ്ഥാപിക്കാന്‍ ആവൂ എന്നാണ് അധികൃതര്‍ പറയുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    10 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    11 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    12 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    14 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    16 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    16 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    16 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    18 hours ago

    രഞ്ജി ട്രോഫി…