Tuesday, November 20th, 2018

സംവൃതയുടെ വിവാഹവാര്‍ത്ത : പ്രചരണം തെറ്റെന്ന് പിതാവ്

കണ്ണൂര്‍ : നടി സംവൃത സുനില്‍ വിവാഹിതയായെന്ന വാര്‍ത്ത ശരിയല്ലെന്ന് പിതാവ് സുനില്‍ സുദിനത്തോട് പറഞ്ഞു. വിവാഹം കണ്ണൂരില്‍ നവമ്പര്‍ ഒന്നിന് നടക്കാനിരിക്കുന്നതേ ഉള്ളൂ. കോഴിക്കോട് ചേവരമ്പലം സ്വദേശിയും കാലിഫോര്‍ണിയയില്‍ എഞ്ചിനീയറുമായ അഖിലാണ് വരന്‍. വിവാഹ ശേഷം അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടി വിസ ശരിയാക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണം. അതിന് വേണ്ടി ജനുവരി 19ന് ആര്യ സമാജത്തില്‍ വെച്ച് ഒരു രജിസ്‌ട്രേഷന്‍ നടത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. കണ്ണൂര്‍ ഗസ്റ്റ് ഹൗസിനടുത്ത വാസവന്‍ ഓഡിറ്റോറിയത്തില്‍ നവമ്പര്‍ ഒന്നിനാണ് ചടങ്ങ് … Continue reading "സംവൃതയുടെ വിവാഹവാര്‍ത്ത : പ്രചരണം തെറ്റെന്ന് പിതാവ്"

Published On:Mar 15, 2012 | 8:14 am

കണ്ണൂര്‍ : നടി സംവൃത സുനില്‍ വിവാഹിതയായെന്ന വാര്‍ത്ത ശരിയല്ലെന്ന് പിതാവ് സുനില്‍ സുദിനത്തോട് പറഞ്ഞു. വിവാഹം കണ്ണൂരില്‍ നവമ്പര്‍ ഒന്നിന് നടക്കാനിരിക്കുന്നതേ ഉള്ളൂ. കോഴിക്കോട് ചേവരമ്പലം സ്വദേശിയും കാലിഫോര്‍ണിയയില്‍ എഞ്ചിനീയറുമായ അഖിലാണ് വരന്‍. വിവാഹ ശേഷം അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടി വിസ ശരിയാക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണം. അതിന് വേണ്ടി ജനുവരി 19ന് ആര്യ സമാജത്തില്‍ വെച്ച് ഒരു രജിസ്‌ട്രേഷന്‍ നടത്തുക മാത്രമേ ചെയ്തിട്ടുള്ളൂ.
കണ്ണൂര്‍ ഗസ്റ്റ് ഹൗസിനടുത്ത വാസവന്‍ ഓഡിറ്റോറിയത്തില്‍ നവമ്പര്‍ ഒന്നിനാണ് ചടങ്ങ് നടത്തുക. ഇപ്പോള്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി പഞ്ചാബിലാണ് സംവൃത ഉള്ളത്. രജിസ്‌ട്രേഷന്‍ സമയത്ത് മാതാപിതാക്കള്‍ മാത്രമേ ആര്യസമാജത്തില്‍ എത്തിയിരുന്നുള്ളൂവെന്നും സുനില്‍ പറഞ്ഞു. മറിച്ചുള്ള പ്രചാരണം തെറ്റാണ്.

LIVE NEWS - ONLINE

  • 1
    7 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    9 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    10 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    13 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    14 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    16 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    16 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    17 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    17 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല