Thursday, February 21st, 2019

ഷൂട്ടിംഗിനിടെ വീണ് നടി അനന്യക്ക് സാരമായ പരിക്ക്

കൊച്ചി : സിനിമാ ഷൂട്ടിംഗിനിടെ നടി അനന്യക്ക് വീണ് പരിക്കേറ്റു. വില്ലനുമൊത്തുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താഴെ വീണ് അനന്യയുടെ കൈമുട്ടിന് പരിക്കേറ്റത്. വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കൊച്ചി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് സംഭവം. അനന്യക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചു. ചിത്രത്തില്‍ മീര എന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷമാണ് അനന്യക്ക്. മീരയുടെ വീട് ഒഴിപ്പിക്കാന്‍ എത്തുന്ന ഗുണ്ടാസംഘത്തെ ചെറുക്കുന്നതിനിടെ ഗുണ്ടകള്‍ അനന്യയെ എടുത്ത് പുറത്തേക്കെറിയുന്ന രംഗത്തിന്റെ … Continue reading "ഷൂട്ടിംഗിനിടെ വീണ് നടി അനന്യക്ക് സാരമായ പരിക്ക്"

Published On:Apr 22, 2012 | 1:05 pm

കൊച്ചി : സിനിമാ ഷൂട്ടിംഗിനിടെ നടി അനന്യക്ക് വീണ് പരിക്കേറ്റു. വില്ലനുമൊത്തുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താഴെ വീണ് അനന്യയുടെ കൈമുട്ടിന് പരിക്കേറ്റത്. വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കൊച്ചി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് സംഭവം. അനന്യക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചു.

ചിത്രത്തില്‍ മീര എന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷമാണ് അനന്യക്ക്. മീരയുടെ വീട് ഒഴിപ്പിക്കാന്‍ എത്തുന്ന ഗുണ്ടാസംഘത്തെ ചെറുക്കുന്നതിനിടെ ഗുണ്ടകള്‍ അനന്യയെ എടുത്ത് പുറത്തേക്കെറിയുന്ന രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. കൈ കുത്തി നിലത്തു വീണ അനന്യയുടെ കൈക്കുഴക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. വേദന സഹിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞ നടിയെ ഉടനേ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കൈ ബാന്റേജിനുള്ളിലാക്കി. അനന്യക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    8 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    9 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    12 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    15 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    16 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    16 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍