Saturday, November 17th, 2018

ശ്രീശാന്തിന്റെ ട്വീറ്റ് ; ഭാജി പിന്നില്‍ നിന്ന് കുത്തുന്നവന്‍

ന്യൂഡല്‍ഹി : പഴകിത്തേഞ്ഞ വിവാദം ശ്രീശാന്ത് വീണ്ടും കുത്തിപ്പൊക്കി. 2008ലെ ഐ പി എല്‍ മത്സരത്തിനിടെ നടന്ന ചെകിട്ടത്തടി വിവാദമാണ് ട്വിറ്ററിലൂടെ ശ്രീശാന്ത് വീണ്ടും പുറത്തിട്ടത്. ഹര്‍ഭജന്‍ പിന്നില്‍ നിന്ന് കുത്തുന്നവനനാണെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ നല്‍കിയ സന്ദേശമാണ് പഴയ നാണം കെട്ട അധ്യായത്തെ വീണ്ടും ജീവന്‍ വെപ്പിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുന്ന ശ്രീശാന്ത് അങ്ങിനെ ഒരിക്കല്‍ കൂടി വിവാദനായകനാവുകയാണ്. ഹര്‍ഭജന്‍ പിന്നില്‍ നിന്ന് കുത്തുന്നവനാണെന്നും 2008ലെ സംഭവം ആസുത്രിതമായിരുന്നും എന്നുമാണ് ട്വിറ്ററിലൂടെ ശ്രീ വിമര്‍ശിച്ചിരിക്കുന്നത്. അന്നത്തെ … Continue reading "ശ്രീശാന്തിന്റെ ട്വീറ്റ് ; ഭാജി പിന്നില്‍ നിന്ന് കുത്തുന്നവന്‍"

Published On:Apr 12, 2013 | 4:35 pm

ന്യൂഡല്‍ഹി : പഴകിത്തേഞ്ഞ വിവാദം ശ്രീശാന്ത് വീണ്ടും കുത്തിപ്പൊക്കി. 2008ലെ ഐ പി എല്‍ മത്സരത്തിനിടെ നടന്ന ചെകിട്ടത്തടി വിവാദമാണ് ട്വിറ്ററിലൂടെ ശ്രീശാന്ത് വീണ്ടും പുറത്തിട്ടത്. ഹര്‍ഭജന്‍ പിന്നില്‍ നിന്ന് കുത്തുന്നവനനാണെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ നല്‍കിയ സന്ദേശമാണ് പഴയ നാണം കെട്ട അധ്യായത്തെ വീണ്ടും ജീവന്‍ വെപ്പിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുന്ന ശ്രീശാന്ത് അങ്ങിനെ ഒരിക്കല്‍ കൂടി വിവാദനായകനാവുകയാണ്.
ഹര്‍ഭജന്‍ പിന്നില്‍ നിന്ന് കുത്തുന്നവനാണെന്നും 2008ലെ സംഭവം ആസുത്രിതമായിരുന്നും എന്നുമാണ് ട്വിറ്ററിലൂടെ ശ്രീ വിമര്‍ശിച്ചിരിക്കുന്നത്. അന്നത്തെ സംഭവത്തില്‍ തനിക്ക് ആരോടും പരാതിയില്ല. പക്ഷെ സത്യാവസ്ഥ എല്ലാവരും അറിയണം. ഹര്‍ഭജന്‍ എന്നെ തല്ലിയെന്നായിരുന്നു പ്രചരണം. എന്നാല്‍ തല്ലുകയല്ല, കൈമുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു. ഷേക്ക്ഹാന്‍ഡ് നല്‍കാന്‍ ചെന്നപ്പോഴാണ് ഇടിച്ചത്. ഇത് ഹര്‍ഭജന്‍ മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നു. സംഭവത്തിന്റെ വീഡിയോ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തുന്നത്. ഞാന്‍ വികാരാധീനനായെന്നാണ് വിമര്‍ശം. എന്നാല്‍, എല്ലാവരും ആരാധിക്കുന്ന ഒരാള്‍ നമ്മളെ പിന്നില്‍ നിന്ന് കുത്തന്നവനാണെന്ന് ബോധ്യമായാല്‍ ഏതൊരു സാധാരണക്കാരനാണ് വികാരാധീനനാകാത്തത്. ഇക്കാര്യത്തില്‍ ഞാന്‍ നിരപരാധിയാണ്. ഈ സംഭവത്തിന്റെ നിജസ്ഥിതി വെളിച്ചത്തുവരാന്‍ അതിന്റെ വീഡിയോദൃശ്യങ്ങള്‍ പരസ്യമാക്കണം. ഹര്‍ഭജനെ വേദനിപ്പിക്കണമെന്ന ആഗ്രഹമൊന്നുമില്ല. എങ്കിലും സത്യം ലോകമറിയണം. വീഡിയോ ദൃശ്യത്തില്‍ ആ സത്യം ഒളിച്ചിരിപ്പുണ്ടെന്നും ശ്രീശാന്ത് ട്വിറ്ററിലൂടെ നടത്തിയ സന്ദേശത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വിരാട് കൊഹ്‌ലിയും ഗൗതംഗംഭീറും തമ്മില്‍ ഏറ്റുട്ടാനൊരുങ്ങിയ സംഭവത്തിനു പിന്നാലെയാണ് ശ്രീശാന്ത് വീണ്ടും ജനം മറന്ന വിവാദം കുത്തിപ്പൊക്കിയത്.

LIVE NEWS - ONLINE

  • 1
    15 mins ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 2
    4 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 3
    5 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 4
    13 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 5
    14 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 6
    18 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 7
    19 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 8
    20 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 9
    22 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി