Friday, September 21st, 2018

ശ്മശാന നിര്‍മാണം പുനരാരംഭിക്കും

തൊടുപുഴ: പൊതുശ്മശാന നിര്‍മാണം പുനരാരംഭിക്കാന്‍ നഗരസഭ കൗണ്‍സിലിന്റെ തീരുമാനം. പൊതുശ്മശാനത്തിന് ആവശ്യമായ വാതകം ലഭിക്കുന്നതിനും പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷ നല്‍കുന്നതിനും ഇവിടേക്ക് ആവശ്യമായ ജനറേറ്റര്‍ വാങ്ങുന്നതിനും മുനിസിപ്പല്‍ എഞ്ചിനീയറെ ചുമതലപ്പെടുത്തി. നഗരസഭയില്‍ പൊതുശ്മശാനം നിര്‍മിക്കുന്നതിനുള്ള ദൂരപരിധി 50 മീറ്ററില്‍ നിന്ന് 25 മീറ്ററായി കുറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പൊതുശ്മശാനത്തിന്റെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം വിട്ടുകൊടുത്തെങ്കിലും ഇവിടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണു … Continue reading "ശ്മശാന നിര്‍മാണം പുനരാരംഭിക്കും"

Published On:Sep 7, 2013 | 4:49 pm

തൊടുപുഴ: പൊതുശ്മശാന നിര്‍മാണം പുനരാരംഭിക്കാന്‍ നഗരസഭ കൗണ്‍സിലിന്റെ തീരുമാനം. പൊതുശ്മശാനത്തിന് ആവശ്യമായ വാതകം ലഭിക്കുന്നതിനും പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷ നല്‍കുന്നതിനും ഇവിടേക്ക് ആവശ്യമായ ജനറേറ്റര്‍ വാങ്ങുന്നതിനും മുനിസിപ്പല്‍ എഞ്ചിനീയറെ ചുമതലപ്പെടുത്തി.
നഗരസഭയില്‍ പൊതുശ്മശാനം നിര്‍മിക്കുന്നതിനുള്ള ദൂരപരിധി 50 മീറ്ററില്‍ നിന്ന് 25 മീറ്ററായി കുറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പൊതുശ്മശാനത്തിന്റെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം വിട്ടുകൊടുത്തെങ്കിലും ഇവിടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണു സമീപവാസികളായ ചിലര്‍ മുന്‍സിഫ് കോടതിയില്‍ കേസിനു പോയത്. ഇതോടെ ശ്മശാന നിര്‍മാണം നീണ്ടുപോവുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    4 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    4 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    4 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    5 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    5 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    6 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    6 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    7 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച