Friday, September 21st, 2018

ശുചീകരണത്തിന് വേണ്ടി പണപ്പിരിവ്; വ്യാപാരികളില്‍ അമര്‍ഷം

ഇരിട്ടി: കീഴൂര്‍-ചാവശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ശുചീകരണ പരിപാടിയുമായി ബന്ധപ്പെട്ട പണപ്പിരിവിനെ ചൊല്ലി വ്യാപാരികളില്‍ അമര്‍ഷം പുകയുന്നു. ശുചിത്വ പഞ്ചായത്ത് എന്ന ലക്ഷ്യവുമായി ഗ്രാമപഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റുകളും സംയുക്തമായി തീരുമാനിച്ച് കുടുംബശ്രീ അംഗങ്ങളെ ഇരിട്ടി ടൗണിലെ ശുചീകരണത്തിന് നിയോഗിച്ചിരുന്നു. ഇതിന്റെ ചെലവിലേക്കായി പ്രത്യേക ഫണ്ട് വ്യാപാരികളില്‍ നിന്നും പിരിക്കാനും തീരുമാനമായിരുന്നു. വിവിധ കാറ്റഗറികളില്‍പ്പെടുത്തി നൂറ് രൂപ മുതല്‍ 500രൂപവരെയാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുക്കാന്‍ ധാരണയായത്. ഇപ്പോള്‍ രണ്ട് മാസത്തോളമായി പഞ്ചായത്ത് ഫണ്ട് പിരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വ്യാപാരികളുടെ പരാതി. … Continue reading "ശുചീകരണത്തിന് വേണ്ടി പണപ്പിരിവ്; വ്യാപാരികളില്‍ അമര്‍ഷം"

Published On:Feb 18, 2012 | 7:56 am

ഇരിട്ടി: കീഴൂര്‍-ചാവശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ശുചീകരണ പരിപാടിയുമായി ബന്ധപ്പെട്ട പണപ്പിരിവിനെ ചൊല്ലി വ്യാപാരികളില്‍ അമര്‍ഷം പുകയുന്നു.
ശുചിത്വ പഞ്ചായത്ത് എന്ന ലക്ഷ്യവുമായി ഗ്രാമപഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റുകളും സംയുക്തമായി തീരുമാനിച്ച് കുടുംബശ്രീ അംഗങ്ങളെ ഇരിട്ടി ടൗണിലെ ശുചീകരണത്തിന് നിയോഗിച്ചിരുന്നു. ഇതിന്റെ ചെലവിലേക്കായി പ്രത്യേക ഫണ്ട് വ്യാപാരികളില്‍ നിന്നും പിരിക്കാനും തീരുമാനമായിരുന്നു. വിവിധ കാറ്റഗറികളില്‍പ്പെടുത്തി നൂറ് രൂപ മുതല്‍ 500രൂപവരെയാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുക്കാന്‍ ധാരണയായത്. ഇപ്പോള്‍ രണ്ട് മാസത്തോളമായി പഞ്ചായത്ത് ഫണ്ട് പിരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വ്യാപാരികളുടെ പരാതി. വ്യാപാരികളുമായി ആലോചിക്കാതെ ചില നേതാക്കള്‍മാത്രമെടുത്ത തീരുമാനമാണിതെന്നും ഇത് തങ്ങള്‍ക്ക് കനത്ത ബാധ്യതയാകുന്നുവെന്നാണ് ഒരു വിഭാഗം വ്യാപാരികളുടെ പരാതി. ചെറിയ സ്ഥാപനങ്ങള്‍ പോലും വലിയ തുക മാസാമാസം നല്‍കുന്നത് പുനരാലോചിച്ച് സംഖ്യയില്‍ മാറ്റംവരുത്തണമെന്നാണ് പ്രധാന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഒപ്പുശേഖരണം നടത്തി മേല്‍ക്കമ്മറ്റികള്‍ക്ക് നല്‍കും.

LIVE NEWS - ONLINE

  • 1
    19 mins ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 2
    28 mins ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 3
    3 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 4
    4 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 5
    8 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 6
    8 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 7
    9 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 8
    9 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 9
    9 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി