Saturday, November 17th, 2018

ശബരിമല പ്രശ്‌നത്തിന് ഉത്തരവാദി മുഖ്യമന്ത്രി: കെ സുധാകരന്‍

ബിജെപി ഓന്തിനെപ്പോലെ നിറംമാറുന്നു, കാപട്യം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Published On:Nov 7, 2018 | 1:33 pm

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ബി ജെ പി രാഷ്ട്രീയ നാടകം അവസാനിപ്പിക്കണമെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അയ്യപ്പ ഭക്തരെ രക്ഷിക്കാന്‍ തങ്ങള്‍ മാത്രമേ ഉള്ളൂവെന്ന് കാണിക്കാനാണ് ശബരിമലയില്‍ ബി ജെ പിയുടെ രാഷ്ട്രീയ നാടകം. സംസ്ഥാന അധ്യക്ഷന്‍ പച്ചയായാണ് ഈ കാര്യം അവിടെ പറയുന്നത്. ശബരിമല പ്രശ്‌നം അവസാനിപ്പിക്കുകയാണെങ്കില്‍ എന്തുകൊണ്ട് ബി ജെ പി നിയമനിര്‍മ്മാണം നടത്തുന്നതിന് ശ്രമിക്കുന്നില്ല. നിയമ രംഗത്ത് പ്രാവീണ്യമുള്ള ശ്രീധരന്‍പിള്ളയെ വക്കീലെന്ന് പറയാന്‍ പറ്റുമോ എന്നും സുധാകരന്‍ ചോദിച്ചു.
ശബരിമല വിഷയത്തില്‍ പത്രസമ്മേളനം, രഥയാത്ര സമരമൊക്കെ നടത്തി എന്തിന് ഈ രാഷ്ട്രീയ നാടകം കളിക്കണം. കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും ചേര്‍ന്ന് നിയമനിര്‍മ്മാണം നടത്തി ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനേയുള്ളൂ. എന്നാല്‍ ഓന്ത് നിറംമാറുന്നതുപോലെയാണ് ബി ജെ പിയുടെ നിറംമാറ്റം. ശബരിമലയില്‍ ഈ വിധിക്ക് വേണ്ടി കോടതിയില്‍ പോയ കക്ഷികളെല്ലാം തന്നെ സംഘപരിവാര്‍ ബന്ധമുള്ളവരാണ്. ഏക സിവില്‍ കോഡാണ് ബി ജെ പിയുടെ ലക്ഷ്യം. ആന്ധ്രയില്‍ ഭരണത്തില്‍ വന്നാല്‍ തങ്ങള്‍ സൗജന്യമായി സ്ത്രീകളെ സന്നിധാനത്ത് കൊണ്ടുപോകുമെന്നാണ് മാനിഫെസ്റ്റോയിലെഴുതിരിക്കുന്നതെന്നും ആരോപിച്ചു. എല്‍ ഡി എഫ് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് സമ്പാദിച്ച വിധിയാണിത്. ലിംഗ അസമത്വമുണ്ടെന്നാണ് അഫിഡവിറ്റില്‍ സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ശബരിമലയില്‍ ലിംഗ അസമത്വമില്ല. പ്രായത്തിന്റെ പ്രശ്‌നം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
എല്‍ ഡി എഫില്‍ ചര്‍ച്ച നടത്തിയിട്ടാണോ പിണറായി വിജയന്‍ ശബരിമലയില്‍ ഈ കാര്യം നടത്തുന്നത്. മുഖ്യമന്ത്രിയെന്ന വ്യക്തിയെടുത്ത തീരുമാനമാണ് ശബരിമലയിലേത്. നയപരമായി എടുക്കേണ്ട നടപടിക്ക് പകരം വികാരപരമായി അദ്ദേഹം കൈകാര്യം ചെയ്തതാണ് പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയതെന്നും സംസ്ഥാനം ശബരിമല വിഷയത്തില്‍ കത്തിയെരിയുന്നതിന്റെ സ്ഥിതിയിലെത്തിച്ചത് പിണറായി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എന്തും സംഭവിക്കാം. അങ്ങനെ വന്നാല്‍ മുഖ്യമന്ത്രി മാത്രമായിരിക്കും അതിനുത്തരവാദി. മറ്റ് മന്ത്രിമാര്‍ക്ക് യാതൊരു ഉത്തരവാദിത്വവുമുണ്ടാകില്ല. കാരണം മറ്റ് മന്ത്രിമാരുമായി ആലോചിക്കാതെ പിണറായി ഒറ്റക്കെടുത്ത തീരുമാനമാണെന്നും അദ്ദേഹം റഞ്ഞു. ശബരിമല സംരക്ഷണത്തിനെന്ന് പറഞ്ഞ് അവിടെ എത്തിച്ചിരിക്കുന്നവരില്‍ പലരും കൊലക്കേസിലും ക്രിമിനല്‍ കേസിലും പ്രതികളായ സി പി എം കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്രസമ്മേളനത്തില്‍ കെ സുരേന്ദ്രന്‍, സതീശന്‍ പാച്ചേനി, സുമ ബാലകൃഷ്ണന്‍, വി എ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

LIVE NEWS - ONLINE

 • 1
  10 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 2
  10 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 3
  14 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 4
  18 hours ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 5
  19 hours ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

 • 6
  1 day ago

  ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

 • 7
  1 day ago

  തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

 • 8
  1 day ago

  നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 9
  1 day ago

  തൃപ്തി ദേശായി മടങ്ങുന്നു