Saturday, November 17th, 2018

വ്യാപാരസ്‌ഥാപനത്തില്‍ അതിക്രമം: പാലായില്‍ ഇന്ന്‌ ഹര്‍ത്താല്‍

പാലാ: പ്രൈവറ്റ്‌ ബസ്സ്‌റ്റാന്‍ഡിനു സമീപത്തെ വ്യാപാരസ്‌ഥാപനത്തില്‍ അതിക്രമം കാട്ടുകയും ജോലിക്കാരെ മര്‍ദ്ദിക്കുകയും ചെയ്‌ത യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെ പ്രതിഷേധസൂചകമായി പാലാ നഗരസഭാ പ്രദേശത്ത്‌ കടകളടച്ച്‌ ഹര്‍ത്താല്‍ ആചരിക്കുമെന്ന്‌ വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹര്‍ത്താലില്‍ നിന്ന്‌ വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്‌. കുറ്റവാളികളെ അറസ്‌റ്റ്‌ ചെയ്യുന്നതുവരെ സമരം നടത്തുമെന്നും ആദ്യപടിയായാണ്‌ ഇന്ന്‌ പാലാ മുനിസിപ്പല്‍ പ്രദേശത്ത്‌ ഹര്‍ത്താലാചരിക്കുന്നതെന്നും നേതാക്കള്‍ … Continue reading "വ്യാപാരസ്‌ഥാപനത്തില്‍ അതിക്രമം: പാലായില്‍ ഇന്ന്‌ ഹര്‍ത്താല്‍"

Published On:Jul 9, 2013 | 12:02 pm

പാലാ: പ്രൈവറ്റ്‌ ബസ്സ്‌റ്റാന്‍ഡിനു സമീപത്തെ വ്യാപാരസ്‌ഥാപനത്തില്‍ അതിക്രമം കാട്ടുകയും ജോലിക്കാരെ മര്‍ദ്ദിക്കുകയും ചെയ്‌ത യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ അറസ്‌റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറു വരെ പ്രതിഷേധസൂചകമായി പാലാ നഗരസഭാ പ്രദേശത്ത്‌ കടകളടച്ച്‌ ഹര്‍ത്താല്‍ ആചരിക്കുമെന്ന്‌ വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹര്‍ത്താലില്‍ നിന്ന്‌ വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്‌. കുറ്റവാളികളെ അറസ്‌റ്റ്‌ ചെയ്യുന്നതുവരെ സമരം നടത്തുമെന്നും ആദ്യപടിയായാണ്‌ ഇന്ന്‌ പാലാ മുനിസിപ്പല്‍ പ്രദേശത്ത്‌ ഹര്‍ത്താലാചരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. സമരത്തിന്‌ പിന്തുണയുമായി വ്യാപാരി വ്യവസായി ഏകോപനസമിതിയും രംഗത്തെത്തിയിട്ടുണ്ട്‌. സാമൂഹ്യ പ്രശ്‌നങ്ങളുന്നയിച്ച്‌ വ്യാപാരസ്‌ഥാപനങ്ങളില്‍ നടത്തുന്ന ബക്കറ്റുപിരിവ്‌ അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന്‌ ഏകോപനസമിതി ആവശ്യപ്പെട്ടു. സംഘടനയുടെ അനുമതികൂടാതെ വ്യാപാരസ്‌ഥാപനങ്ങളില്‍നിന്ന്‌ പിരിവ്‌ നല്‍കുന്നത്‌ നിര്‍ത്തിവയ്‌ക്കാന്‍ ഏകോപനസമിതി പാലാ യൂണിറ്റ്‌ തീരുമാനിച്ചു.

LIVE NEWS - ONLINE

  • 1
    7 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 2
    9 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 3
    13 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 4
    14 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 5
    15 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 6
    17 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 7
    20 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 8
    22 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 9
    22 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍