Monday, September 24th, 2018

വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നവരെ തല്ലണം : വി എസ്

തിരു : 268 പേരുടെ ഇമെയില്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അട്ടിമറിക്കപ്പെട്ടത് മാധ്യമങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങളോട് കൂടിയുള്ള ഇടപെടലുകളെ തുടര്‍ന്നാണെന്ന് വി എസ്. 268 പേരെ തീവ്രവാദികളാക്കി മുദ്ര കുത്തുക എന്ന കൊടിയ കുറ്റം തന്നെ സര്‍ക്കാര്‍ ചെയ്തിട്ടും ഇത് തുറന്നു കാണിക്കാന്‍ മാധ്യമങ്ഹള്‍ വേണ്ടത്ര ശ്രമിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമം ദിനപത്രം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയാണ് ഇമെയില്‍ വിവാദത്തില്‍ സര്‍ക്കാറിനും മാധ്യമങ്ങള്‍ക്കുമെതിരെ വി എസ് ആഞ്ഞടിച്ചത്. പൗരാവകാശത്തിനുമേല്‍ … Continue reading "വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നവരെ തല്ലണം : വി എസ്"

Published On:Feb 27, 2012 | 3:51 pm

തിരു : 268 പേരുടെ ഇമെയില്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അട്ടിമറിക്കപ്പെട്ടത് മാധ്യമങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങളോട് കൂടിയുള്ള ഇടപെടലുകളെ തുടര്‍ന്നാണെന്ന് വി എസ്. 268 പേരെ തീവ്രവാദികളാക്കി മുദ്ര കുത്തുക എന്ന കൊടിയ കുറ്റം തന്നെ സര്‍ക്കാര്‍ ചെയ്തിട്ടും ഇത് തുറന്നു കാണിക്കാന്‍ മാധ്യമങ്ഹള്‍ വേണ്ടത്ര ശ്രമിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമം ദിനപത്രം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയാണ് ഇമെയില്‍ വിവാദത്തില്‍ സര്‍ക്കാറിനും മാധ്യമങ്ങള്‍ക്കുമെതിരെ വി എസ് ആഞ്ഞടിച്ചത്.
പൗരാവകാശത്തിനുമേല്‍ രണ്ടു തരത്തിലുള്ള കടന്നു കയറ്റങ്ങളാണുണ്ടായതെന്ന് വി എസ് പറഞ്ഞു. മാനസികമായി ഒറ്റപ്പെടുത്തുക, മനുഷ്യാവകാശമായ സ്വകാര്യത തകര്‍ക്കുന്ന ആക്രമണം നടത്തുക എന്നിവയാണത്.
എന്നാല്‍ ഈ ഭരണകൂട ഭീകരതയെ ശക്തമായി തുറന്ന് കാണിക്കാന്‍ ശ്രമിക്കുന്നതിനു പകരം പല മാധ്യമങ്ങളും പതിവ് രാഷ്ട്രീയ താല്‍പര്യത്തോടെ ഇതിനെ സമീപിക്കുകയായിരുന്നു. ഒരു വലിയ കുറ്റം ചെയ്തിട്ടും അതിനെ ലാഘവത്തോടെ കാണാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് സാധിച്ചത് അതുകൊണ്ടാണ്. പൗരന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കിയാല്‍, സ്വകാര്യതയെ ആക്രമിച്ചാല്‍ തല്ലുകിട്ടണമെന്നും വി എസ് പറഞ്ഞു. 268 പേരേ സിമി എന്ന് മുദ്രകുത്തിയതും അതിനായി നിയമലംഘനം നടത്തിയതും പ്രശ്‌നമല്ല. അത് സംബന്ധിച്ച് പത്രത്തിന് വിവരം നല്‍കിയെന്ന് ഒരാളില്‍ കുറ്റം ആരോപിക്കുകയും അതാണ് ഏറ്റവും വലിയ കുറ്റമെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു സര്‍ക്കാര്‍. ഇവിടെ യഥാര്‍ത്ഥ പ്രശ്‌നം വിസ്മരിക്കപ്പെടുകയായിരുന്നു.
2008ലെ ആ.ടി ആക്ട് ഭേദഗതിക്ക് അടിയന്തിരാവസ്ഥയുടെ സ്വഭാവമാണ്. അതുകൊണ്ട് ഈ നിയമം പൊളിച്ചെഴുതാന്‍ ശക്തമായ സമ്മര്‍ദം വേണമെന്നും വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

LIVE NEWS - ONLINE

  • 1
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    8 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    9 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    13 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    13 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    14 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    15 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    15 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    15 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു