Saturday, November 17th, 2018

വെനിസ്വല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അതീവഗുരുതരാവസ്ഥയില്‍

കാരക്കസ് : വെനിസ്വല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അതീവഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ഏറെ നാളായി അസുഖത്തോട് മല്ലിടുന്ന ഷാവേസ് നാലുതവണ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ക്യബയിലെ ഹവാനയില്‍ ചികിത്സയിലായിരുന്ന ഷാവേസ് ഇപ്പോള്‍ വെനിസ്വലയില്‍ ചികിത്സ തുടരുകയാണ്. വെനിസ്വലയുടെ ജനപ്രിയ നേതാവായി കഴിഞ്ഞ 14വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഷാവേസ് കഴിഞ്ഞ ജനുവരി 10നാണ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഷാവേസിന്റെ ആരോഗ്യസ്ഥിതിയറിഞ്ഞ രാജ്‌മെങ്ങും … Continue reading "വെനിസ്വല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അതീവഗുരുതരാവസ്ഥയില്‍"

Published On:Mar 1, 2013 | 5:44 am

കാരക്കസ് : വെനിസ്വല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അതീവഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ഏറെ നാളായി അസുഖത്തോട് മല്ലിടുന്ന ഷാവേസ് നാലുതവണ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ക്യബയിലെ ഹവാനയില്‍ ചികിത്സയിലായിരുന്ന ഷാവേസ് ഇപ്പോള്‍ വെനിസ്വലയില്‍ ചികിത്സ തുടരുകയാണ്.
വെനിസ്വലയുടെ ജനപ്രിയ നേതാവായി കഴിഞ്ഞ 14വര്‍ഷമായി അധികാരത്തിലിരിക്കുന്ന ഷാവേസ് കഴിഞ്ഞ ജനുവരി 10നാണ് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഷാവേസിന്റെ ആരോഗ്യസ്ഥിതിയറിഞ്ഞ രാജ്‌മെങ്ങും ജനങ്ങള്‍ പ്രാര്‍ത്ഥനയില്‍ കഴിയുകയാണ് വെനസ്വേലന്‍ ജനത. പാവപ്പെട്ടവര്‍ക്കു വേണ്ടി ഷാവേസ് ജീവിതം സമര്‍പ്പിച്ചു. ഇപ്പോള്‍ രാജ്യത്തിന്റെ നേതാവിന്റെ നില ഗുരുതരാവസ്ഥയിലാണ്. എല്ലാവരും ഷാവേസിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് വൈസ് പ്രസിഡന്റ് നിക്കോളാസ് മധുരോ പറഞ്ഞു. ഹവാനയില്‍ നിന്ന് തിരിച്ചെത്തിയ ഷാവേസ് ട്വിറ്ററിലൂടെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ‘ഞാന്‍ എന്റെ രാജ്യമായ വെനസ്വേലയില്‍ തിരിച്ചെത്തിയിരിക്കുന്നു. തിരിച്ചുവരവിന് കാരണമായ ദൈവത്തിനും എന്റെ പ്രിയപ്പെട്ട ജനങ്ങള്‍ക്കും നന്ദി. ഇനിയുള്ള ചികിത്സ ഇവിടെ തുടരും’. പുതിയ തിരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ വൈസ് പ്രസിഡന്റ് നിക്കൊളാസ് മധുരൊയെ പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് ക്യൂബയിലേക്ക് ചികിത്സക്കായി പോകുന്നതിന് മുമ്പ് ഷാവേസ് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    11 mins ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയിലേക്ക് പോകാന്‍ അനുമതി

  • 2
    4 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 3
    5 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 4
    12 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 5
    14 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 6
    18 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 7
    19 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 8
    20 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 9
    22 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി