Wednesday, September 26th, 2018

വീട്ടിലിരുന്ന്‌ ബുര്‌ജ്‌ ഖലീഫ കയറാം

ദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‌ജ്‌ ഖലീഫയുടെ 360 ഡിഗ്രി പനോരമിക്‌ ദൃശ്യാനുഭവം പകരുന്ന ഗൂഗ്‌ള്‌ സ്‌ട്രീറ്റ്‌ വ്യൂ കഴിഞ്ഞ ദിവസം പുറത്തിറക്കി. യു.എ.ഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‌ റാശിദ്‌ ആല്‌ മക്തൂമാണ്‌ ബുര്‌ജ്‌ ഖലീഫയുടെ ഗൂഗ്‌ള്‌ സ്‌ട്രീറ്റ്‌ വ്യൂ ഔദ്യോഗികമായി പുറത്തിറക്കിയത്‌. ഗൂഗ്‌ളും ബുര്‌ജ്‌ ഖലീഫയുടെ നിര്‌മാതാക്കളായ എമാര്‌ പ്രോപ്പര്‌ട്ടീസും ചേര്‌ന്നാണ്‌ പദ്ധതി യാഥാര്‌ഥ്യമാക്കിയത്‌. യു. എ. ഇക്കാര്‌ക്ക്‌ മാത്രമല്ല, ലോകത്തിന്‌ മുഴുവന്‌ ബുര്‌ജ്‌ ഖലീഫയുടെ … Continue reading "വീട്ടിലിരുന്ന്‌ ബുര്‌ജ്‌ ഖലീഫ കയറാം"

Published On:Jun 25, 2013 | 4:30 pm

Google Street View - Burjh Khalifaദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‌ജ്‌ ഖലീഫയുടെ 360 ഡിഗ്രി പനോരമിക്‌ ദൃശ്യാനുഭവം പകരുന്ന ഗൂഗ്‌ള്‌ സ്‌ട്രീറ്റ്‌ വ്യൂ കഴിഞ്ഞ ദിവസം പുറത്തിറക്കി. യു.എ.ഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്‌ മുഹമ്മദ്‌ ബിന്‌ റാശിദ്‌ ആല്‌ മക്തൂമാണ്‌ ബുര്‌ജ്‌ ഖലീഫയുടെ ഗൂഗ്‌ള്‌ സ്‌ട്രീറ്റ്‌ വ്യൂ ഔദ്യോഗികമായി പുറത്തിറക്കിയത്‌. ഗൂഗ്‌ളും ബുര്‌ജ്‌ ഖലീഫയുടെ നിര്‌മാതാക്കളായ എമാര്‌ പ്രോപ്പര്‌ട്ടീസും ചേര്‌ന്നാണ്‌ പദ്ധതി യാഥാര്‌ഥ്യമാക്കിയത്‌. യു. എ. ഇക്കാര്‌ക്ക്‌ മാത്രമല്ല, ലോകത്തിന്‌ മുഴുവന്‌ ബുര്‌ജ്‌ ഖലീഫയുടെ സൗന്ദര്യം ആസ്വദിക്കാന്‌ വേണ്ടിയാണ്‌ ഇത്തരമൊരു പദ്ധതിക്ക്‌ രൂപം നല്‌കിയതെന്ന്‌ ശൈഖ്‌ മുഹമ്മദ്‌ ട്വിറ്ററിലൂടെ അറിയിച്ചു. ഗൂഗ്‌ളിന്റെ സ്‌ട്രീറ്റ്‌ വ്യൂ കളക്ഷന്റെ ഭാഗമായി ഒരുക്കിയ പദ്ധതിയില്‌ ആദ്യമായാണ്‌ അറബ്‌ രാജ്യത്തുനിന്നുള്ള കെട്ടിടം സ്ഥാനം പിടിക്കുന്നത്‌. ഈഫല്‌ ടവര്‌, വൈറ്റ്‌ഹൗസ്‌, എവറസ്റ്റ്‌ ബേസ്‌ ക്യാമ്പ്‌ എന്നിവയാണ്‌ സ്‌ട്രീറ്റ്‌ വ്യൂവില്‌ നിലവിലുള്ളത്‌. സ്‌ട്രീറ്റ്‌ വ്യൂ ട്രക്കര്‌, ട്രോളി എന്നിവ ഉപയോഗിച്ച്‌ മൂന്ന്‌ ദിവസം കൊണ്ടാണ്‌ ബുര്‌ജ്‌ ഖലീഫയുടെ ചിത്രങ്ങള്‌ പകര്‌ത്തിയത്‌.
വെബ്‌സൈറ്റ്‌ വിലാസം: http://maps.google.com/help/maps/streetview/gallery/burj-khalifa/ 

LIVE NEWS - ONLINE

  • 1
    1 hour ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 2
    1 hour ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 3
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 4
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 5
    2 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    2 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    3 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 8
    3 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 9
    3 hours ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു