Saturday, February 23rd, 2019

വി എ അരുണ്‍ കുമാറിന്റെ നിയമനം ക്രമവിരുദ്ധമെന്ന് നിയമസഭാ സമിതി

തിരു : പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി. എ. അരുണ്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകള്‍ നടന്നുവെന്ന് നിയമസഭാ സമിതി കണ്ടെത്തി. ഐ.എച്ച്.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടര്‍, ഐ.സി.ടി അഡീഷണല്‍ ഡയറക്ടര്‍ എന്നീ നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന് വി ഡി സതീശന്‍ എം എല്‍ എ അധ്യക്ഷനായ സമിതി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അരുണ്‍കുമാര്‍ കുറ്റക്കാരനല്ലെന്ന് ഒമ്പതംഗ സമിതിയിലെ സമിതിയിലെ നാല് ഇടത് അംഗങ്ങള്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തി. ഈ മാസം എട്ടിനു സമിതി അന്തിമ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് … Continue reading "വി എ അരുണ്‍ കുമാറിന്റെ നിയമനം ക്രമവിരുദ്ധമെന്ന് നിയമസഭാ സമിതി"

Published On:Mar 2, 2012 | 1:02 pm

തിരു : പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി. എ. അരുണ്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകള്‍ നടന്നുവെന്ന് നിയമസഭാ സമിതി കണ്ടെത്തി. ഐ.എച്ച്.ആര്‍.ഡി അസിസ്റ്റന്റ് ഡയറക്ടര്‍, ഐ.സി.ടി അഡീഷണല്‍ ഡയറക്ടര്‍ എന്നീ നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന് വി ഡി സതീശന്‍ എം എല്‍ എ അധ്യക്ഷനായ സമിതി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അരുണ്‍കുമാര്‍ കുറ്റക്കാരനല്ലെന്ന് ഒമ്പതംഗ സമിതിയിലെ സമിതിയിലെ നാല് ഇടത് അംഗങ്ങള്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തി. ഈ മാസം എട്ടിനു സമിതി അന്തിമ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിക്കും.
നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഐ.എച്ച്.ആര്‍.ഡിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാര്‍ നിയമിക്കപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പി സി വിഷ്ണുനാഥ് എം എല്‍ എ നിയമസഭയില്‍ ഉന്നയിച്ച പരാതി അന്വേഷിക്കാനാണ് സമിതിയെ നിയമിച്ചത്. അതേസമയം ഐ സി ടി അക്കാദമി ഡയറക്ടറായി അരുണ്‍ കുമാറിനെ നിയമിച്ച കാര്യം അന്വേഷിക്കാമെന്നായിരുന്നു വി എസിന്റെ നിലപാട്. എന്നാല്‍ അതുള്‍പ്പെടെ ഐ.എച്ച്.ആര്‍.ഡിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണവും അന്വേഷിക്കാന്‍ സ്പീക്കര്‍ നിര്‍ദേശിക്കുകയായിരുന്നു. മൊഴിയെടുപ്പ് കഴിഞ്ഞ 14നു പൂര്‍ത്തിയായിരുന്നു. ഈ മാസം ആറിനാകും അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക. റിപ്പോര്‍ട്ട് വി എസിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നതായിരുക്കുമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    6 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    38 mins ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    2 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    2 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    2 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    2 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    3 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം