Wednesday, February 20th, 2019

വി എ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരു : ഐ എച്ച് ആര്‍ ഡിയിലെ അനധികൃത സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതേകുറിച്ച് അന്വേഷിച്ച നിയമസഭാ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഉന്നതവിദ്യാഭ്യാസവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഐ എച്ച് ആര്‍ ഡിയിലെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് അരുണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് വി ഡി സതീശന്‍ എം എല്‍ എ അധ്യക്ഷനായ നിയമസഭാ സമിതി കണ്ടെത്തിയിരുന്നു. ഐ സി ടി അക്കാദമി ഡയറക്ടര്‍ … Continue reading "വി എ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം"

Published On:May 19, 2012 | 6:21 am

തിരു : ഐ എച്ച് ആര്‍ ഡിയിലെ അനധികൃത സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതേകുറിച്ച് അന്വേഷിച്ച നിയമസഭാ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഉന്നതവിദ്യാഭ്യാസവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഐ എച്ച് ആര്‍ ഡിയിലെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് അരുണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് വി ഡി സതീശന്‍ എം എല്‍ എ അധ്യക്ഷനായ നിയമസഭാ സമിതി കണ്ടെത്തിയിരുന്നു. ഐ സി ടി അക്കാദമി ഡയറക്ടര്‍ തസ്തികയിലേക്കുള്ള നിയമനവും ക്രമവിരുദ്ധമാണെന്ന് സമിതി കണ്ടെത്തിയിരുന്നു. അതേസമയം ഫണ്ട് തിരിമറി സംബന്ധിച്ച് തെളിവില്ലെന്നായിരുന്നു സമിതിയുടെ വിലയിരുത്തല്‍.
നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഐ എച്ച് ആര്‍ ഡിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്. 18 അപേക്ഷകര്‍ ഉണ്ടായിരുന്നെങ്കിലും ഒന്നാംറാങ്ക് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജോലി ലഭിച്ചത്. എം സി എയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവുമായിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് അരുണ്‍കുമാറിനെ കയര്‍ഫെഡ് എം ഡിയായും രണ്ടു വര്‍ഷത്തിനുശേഷം ഐ എച്ച് ആര്‍ ഡിയുടെ കട്ടപ്പനയിലെ കോളേജില്‍ പ്രിന്‍സിപ്പലായും നിയമിക്കുകയായിരുന്നു. അധ്യാപനപരിചയമില്ലായിരുന്നെങ്കിലും ഏഴുവര്‍ഷത്തെ ഭരണപരിചയത്തിന്റെ പേരിലായിരുന്നു നിയമനം. ഐ എച്ച് ആര്‍ ഡിയിലുള്ളവര്‍ക്കേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്നിരിക്കെ അരുണ്‍ കുമാറിനെ വവിവിട്ടു നിയമിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്.

LIVE NEWS - ONLINE

  • 1
    9 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    11 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    17 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    17 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    17 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍