Sunday, February 17th, 2019

വി എസ് രാജിക്കൊരുങ്ങി ; കേന്ദ്രനേതാക്കള്‍ തടഞ്ഞു

തിരു : തനിക്കെതിരായ വിമര്‍ശനം തുടരുകയാണെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്ന് വി എസ് കേന്ദ്രനേതാക്കളെ അറിയിച്ചതായി റിപ്പോര്‍ട്ട്. സമ്മേളനത്തില്‍ തനിക്കു നേരെ ഉയരുന്ന രുക്ഷവിമര്‍ശനത്തില്‍ വി എസ് വീണ്ടും കടുത്ത അതൃപ്തി അറിയിച്ചതായും വാര്‍ത്തകളുണ്ട്. വിമര്‍ശനം തുടരുകയാണെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് വി എസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും നേരില്‍ കണ്ട് അറിയിച്ചതെന്നാണ് സൂചന. സമ്മേളനത്തിന് മുമ്പു തന്നെ തനിക്കെതിരായ ഗൂഡാലോചന തുടങ്ങിയെന്നും തനിക്കെതിരായ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി … Continue reading "വി എസ് രാജിക്കൊരുങ്ങി ; കേന്ദ്രനേതാക്കള്‍ തടഞ്ഞു"

Published On:Feb 10, 2012 | 5:53 am

തിരു : തനിക്കെതിരായ വിമര്‍ശനം തുടരുകയാണെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്ന് വി എസ് കേന്ദ്രനേതാക്കളെ അറിയിച്ചതായി റിപ്പോര്‍ട്ട്. സമ്മേളനത്തില്‍ തനിക്കു നേരെ ഉയരുന്ന രുക്ഷവിമര്‍ശനത്തില്‍ വി എസ് വീണ്ടും കടുത്ത അതൃപ്തി അറിയിച്ചതായും വാര്‍ത്തകളുണ്ട്. വിമര്‍ശനം തുടരുകയാണെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് വി എസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും നേരില്‍ കണ്ട് അറിയിച്ചതെന്നാണ് സൂചന. സമ്മേളനത്തിന് മുമ്പു തന്നെ തനിക്കെതിരായ ഗൂഡാലോചന തുടങ്ങിയെന്നും തനിക്കെതിരായ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി അപമാനിച്ചുവെന്നും വി എസ് പരാതിപ്പെട്ടിട്ടുണ്ട്. വിമര്‍ശനം പാടില്ലെന്ന് പി ബി അറിയിച്ചിട്ടും സംസ്ഥാന സിക്രട്ടറിയുടെ മറുപടി പ്രസംഗത്തില്‍ വീണ്ടും തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത് തടയാന്‍ കേന്ദ്ര നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്നും വി എസ് ആരോപിച്ചതായാണ് അനൗദ്യോഗിക വിവരം.
എന്നാല്‍ തിരക്കുപിടിച്ച് നടപടി സ്വീകരിക്കരുതെന്ന് പി ബി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രകമ്മിറ്റി യോഗം ചേരുമ്പോള്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയാകാമെന്നും പി ബി നേതാക്കള്‍ വി എസിനെ അറിയിച്ചതായും വിവരമുണ്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    3 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    4 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    15 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    17 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    19 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    23 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    23 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    23 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും