തിരു : സിന്ധുജോയിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസ്താവന കേരളത്തിനാകെ അപമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിന്ധു ജോയിയോട് മാത്രം വി എസ് മാപ്പുപറഞ്ഞാല്‍ പോര, കേരളത്തോട് ആകെ അദ്ദേഹം മാപ്പു പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശപ്പെട്ടു. പറഞ്ഞത് തിരുത്തിയതുകൊണ്ട് വി എസിനെ ഒരാള്‍ പോലും വിശ്വസിക്കില്ല. ഈ വിഷയത്തില്‍ പിണറായി വിജയന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വി എസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണിതെങ്കില്‍ സംശയത്തിന്റെ ആനുകൂല്യം അദ്ദേഹത്തിന് നല്‍കാമായിരുന്നു. എന്നാല്‍ … Continue reading "വി എസ് പതിവായി സ്ത്രീകളെ അപമാനിക്കുന്നു; പിണറായി നിലപാട് വ്യക്തമാക്കണം : മുഖ്യമന്ത്രി"
തിരു : സിന്ധുജോയിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസ്താവന കേരളത്തിനാകെ അപമാനമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സിന്ധു ജോയിയോട് മാത്രം വി എസ് മാപ്പുപറഞ്ഞാല്‍ പോര, കേരളത്തോട് ആകെ അദ്ദേഹം മാപ്പു പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശപ്പെട്ടു.
പറഞ്ഞത് തിരുത്തിയതുകൊണ്ട് വി എസിനെ ഒരാള്‍ പോലും വിശ്വസിക്കില്ല. ഈ വിഷയത്തില്‍ പിണറായി വിജയന്റെ അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വി എസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണിതെങ്കില്‍ സംശയത്തിന്റെ ആനുകൂല്യം അദ്ദേഹത്തിന് നല്‍കാമായിരുന്നു. എന്നാല്‍ ഇതിന് മുമ്പ് നിരവധി പ്രാവശ്യം സ്ത്രീകളെയും സ്ത്രീ നേതാക്കളെയും അപമാനിച്ചയാളാണ് വി എസ്. പിറവം ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രചാരണനേതൃത്വം വഹിക്കുന്ന വി എസ് പ്രചരണം മൂര്‍ധന്യാവസ്ഥയിലെത്തിനില്‍ക്കുന്ന സമയത്ത് നടത്തിയ പ്രസ്താവനയോട് പാര്‍ട്ടിയുടെ പ്രതികരണം അറിയാന്‍ താല്പര്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സി പി എമ്മില്‍ നിന്ന് രാജിവെച്ച സെല്‍വരാജിന് മറുപടി പറയാന്‍ പോലും പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സീതാറാം യെച്ചൂരി നടത്തിയത് മാന്യമായ പ്രസ്താവനയാണ്. ദൗര്‍ഭാഗ്യകരമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പിണറായിയും വി എസും ഇക്കാര്യം യു ഡി എഫിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. നേരത്തെ രണ്ട് പ്രാവശ്യം രാജിക്കൊരുങ്ങിയപ്പോള്‍ സി പി എം നേതാക്കള്‍ ഇടപെട്ട് തീരുമാനം പിന്‍വലിപ്പിച്ചുവെന്ന് ശെല്‍വരാജ്. അഭിമുഖത്തില്‍ പറഞ്ഞതായി കണ്ടു. അതുകൊണ്ടായിരിക്കാം ഇപ്പോള്‍ ആരോടും പറയാതെ രാജിവെച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സെല്‍വരാജിന്റെ പ്രസ്താവന എഴുതി തയ്യാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നല്ലെന്നും ദേശാഭിമാനിക്ക് ഇത് അന്വേഷിക്കാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പിറവത്ത് അനൂപ് ജേക്കബിനെതിരെ എന്ത് വിലകുറഞ്ഞ നടപടിക്കും എല്‍ ഡി എഫ് തയ്യാറാകുമെന്നതിന്റെ തെളിവാണ് ചട്ടലംഘന ആരോപണങ്ങളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കടലിലെ അനിഷ്ടസംഭവങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ മാതൃകാപരമായാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. എന്നിട്ടും സര്‍ക്കാരിനെ പ്രതിപക്ഷം വിമര്‍ശിക്കുകയായിരുന്നു. ഇടതുപക്ഷം ഭരിക്കുമ്പോള്‍ കപ്പലിടിച്ച് ഉണ്ടായ അപകടങ്ങളില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി