Tuesday, July 16th, 2019

വി എസ് നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജരായി

തിരു : വി എ അരുണ്‍കുമാറിനെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന നിയമസഭാ സമിതിക്ക് മുമ്പാകെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഹാജരായി. മുഖ്യമന്ത്രിയായിരിക്കെ വി എസ് മകനു വേണ്ടി അവിഹിത ഇടപെടലുകള്‍ നടത്തിയെന്ന പരാതിയിലാണ് വി ഡി സതീശന്‍ അധ്യക്ഷനായ കമ്മിറ്റി തെളിവെടുപ്പ് നടത്തുന്നത്. അരുണ്‍ കുമാറിനെ ചട്ടവിരുദ്ധമായി ഐ സി ടി അക്കാദമി ഡയറക്ടറായി നിയമിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞമാസം വി എസില്‍ നിന്ന് മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വി എസ് എത്താതിരുന്നതിനാല്‍ അതിനു കഴിഞ്ഞിരുന്നില്ല. വിഎസിനെ … Continue reading "വി എസ് നിയമസഭാ സമിതിക്ക് മുന്നില്‍ ഹാജരായി"

Published On:Feb 14, 2012 | 5:28 am

തിരു : വി എ അരുണ്‍കുമാറിനെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന നിയമസഭാ സമിതിക്ക് മുമ്പാകെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഹാജരായി. മുഖ്യമന്ത്രിയായിരിക്കെ വി എസ് മകനു വേണ്ടി അവിഹിത ഇടപെടലുകള്‍ നടത്തിയെന്ന പരാതിയിലാണ് വി ഡി സതീശന്‍ അധ്യക്ഷനായ കമ്മിറ്റി തെളിവെടുപ്പ് നടത്തുന്നത്. അരുണ്‍ കുമാറിനെ ചട്ടവിരുദ്ധമായി ഐ സി ടി അക്കാദമി ഡയറക്ടറായി നിയമിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞമാസം വി എസില്‍ നിന്ന് മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വി എസ് എത്താതിരുന്നതിനാല്‍ അതിനു കഴിഞ്ഞിരുന്നില്ല.
വിഎസിനെ കൂടാതെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയില്‍ നിന്നും സമിതി തെളിവെടുക്കും. റിപ്പോര്‍ട്ട് ഈ മാസം തന്നെ സമര്‍പ്പിക്കാനാണ് സാധ്യത.

LIVE NEWS - ONLINE

  • 1
    39 mins ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    2 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    5 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    6 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    8 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    9 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    10 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    10 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    10 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍