Monday, July 22nd, 2019

വി എസിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി ബര്‍ലിന്‍

തലശ്ശേരി : സി പി എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ പാനലില്‍ നിന്ന് വി എസ് അച്യുതാനന്ദന്റെ പേര് ഒഴിവാക്കണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടതായി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വെളിപ്പെടുത്തുന്നു. മംഗളം ദിനപത്രത്തില്‍ കുഞ്ഞനന്തന്‍ നായരുടെ ‘മുഖംമൂടിയില്ലാതെ’യെന്ന പംക്തിയിലാണ് വെളിപ്പെടുത്തല്‍. പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുമായി കഴിഞ്ഞ നവംബര്‍ 25ന് കാലത്ത് തലശ്ശേരി ഗസ്റ്റ്ഹൗസില്‍ വെച്ച് വി എസുമായി നടത്തിയ കൂടിക്കാഴ്ചയും തന്റെ വീട്ടില്‍ വി എസ് സന്ദര്‍ശനം നടത്തിയതും ചൂണ്ടിക്കാട്ടിയാണ് … Continue reading "വി എസിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി ബര്‍ലിന്‍"

Published On:Feb 23, 2012 | 9:58 am

തലശ്ശേരി : സി പി എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ പാനലില്‍ നിന്ന് വി എസ് അച്യുതാനന്ദന്റെ പേര് ഒഴിവാക്കണമെന്ന് പി ജയരാജന്‍ ആവശ്യപ്പെട്ടതായി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ വെളിപ്പെടുത്തുന്നു.
മംഗളം ദിനപത്രത്തില്‍ കുഞ്ഞനന്തന്‍ നായരുടെ ‘മുഖംമൂടിയില്ലാതെ’യെന്ന പംക്തിയിലാണ് വെളിപ്പെടുത്തല്‍. പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുമായി കഴിഞ്ഞ നവംബര്‍ 25ന് കാലത്ത് തലശ്ശേരി ഗസ്റ്റ്ഹൗസില്‍ വെച്ച് വി എസുമായി നടത്തിയ കൂടിക്കാഴ്ചയും തന്റെ വീട്ടില്‍ വി എസ് സന്ദര്‍ശനം നടത്തിയതും ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ ഈ ആവശ്യം ഉന്നയിച്ചതെന്ന് ബര്‍ലിന്‍ വിശദീകരിക്കുന്നു.
സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസം പുതിയ സംസ്ഥാന കമ്മറ്റിയംഗങ്ങളുടെ പാനല്‍ തയാറാക്കുന്ന അവസരത്തിലാണ് ജയരാജന്‍ ഈ ആവശ്യം ഉന്നയിച്ചതത്രെ. നവംബര്‍ 25ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ പങ്കെടുക്കാനാണ് വി.എസ് എത്തിയത്. കണ്ണൂര്‍ സര്‍വകലാശാല യൂനിയന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ യെച്ചൂരിയും വന്നിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഈ സംഭവം പയ്യന്നൂരില്‍ നടന്ന സി പി എം ജില്ലാ സമ്മേളനത്തില്‍ തലശ്ശേരിയിലെയും പിണറായിയിലെയും പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. വി എസ് നടത്തുന്ന ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് യച്ചൂരിയാണ് പിന്തുണ നല്‍കുന്നതെന്നാണ് ആരോപണം. ഈ ചര്‍ച്ചക്ക് മറുപടി പറയവെ വി എസ് യെച്ചൂരി കൂടിക്കാഴ്ചയെക്കുറിച്ച് പി ബിക്ക് ജില്ലാ സിക്രട്ടറിയേറ്റ് പരാതി നല്‍കിയെന്നും പാര്‍ട്ടിയിലെ എല്ലാകാര്യങ്ങളും പുറത്ത് പോകുന്നില്ല എന്നതിന്റെ തെളിവാണ് ഈ കാര്യം ഇതുവരെ പുറത്ത് വരാതിരുന്നതെന്നും ജയരാജന്‍ മറുപടി പറഞ്ഞു. എന്നാല്‍ ജയരാജന്‍ പറഞ്ഞ എല്ലാ കാര്യങ്ങളും താനറിയുമെന്നാണ് ബര്‍ലിന്‍ തന്റെ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നത്.

LIVE NEWS - ONLINE

  • 1
    8 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    14 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    15 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    15 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    15 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    16 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    17 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    17 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു