Tuesday, February 19th, 2019

വിഷയ ദാരിദ്ര്യത്തില്‍ വരണ്ട നിയമസഭ ഒടുവില്‍ കണ്ണു തുറന്നു

കുറേ നാളുകളായി കുടുംബക്കോടതിയിലെന്ന പോലെ പരസ്പരം പോരടിച്ച സാമാജികന്‍മാരെ ഒടുവില്‍ ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പ് ഒന്നിപ്പിച്ചു. വിഷയദാരിദ്ര്യത്തില്‍ വരണ്ട കേരള നിയമസഭക്ക് ആശ്വാസമായാണ് കഴിഞ്ഞ ദിവസം വര്‍ള്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചയില്‍ സഭ ഒന്നാകെ വികാരം പങ്കുവെച്ചത്. നിലവാരം കുറഞ്ഞ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പൊതുജനങ്ങളുടെ വെറുപ്പ് ഏറ്റുവാങ്ങിയ ജനപ്രതിനിധികള്‍ക്ക് ജനങ്ങളെ കുറിച്ച് ചിന്തിക്കാന്‍ വരള്‍ച്ചയെങ്കിലും കാരണമായെന്നത് അത്രയും ആശ്വാസം. വരള്‍ച്ച ആഗോള പ്രതിഭാസമാണ്. ഏതെങ്കിലും നിയമസഭ വിചാരിച്ചാല്‍ ത ടയാന്‍ കഴിയുന്നതിനുമപ്പുറം പ്രകൃതിയെ നമ്മള്‍ ചൂഷണം ചെയ്തിരിക്കുന്നു. … Continue reading "വിഷയ ദാരിദ്ര്യത്തില്‍ വരണ്ട നിയമസഭ ഒടുവില്‍ കണ്ണു തുറന്നു"

Published On:Apr 11, 2013 | 10:32 am

കുറേ നാളുകളായി കുടുംബക്കോടതിയിലെന്ന പോലെ പരസ്പരം പോരടിച്ച സാമാജികന്‍മാരെ ഒടുവില്‍ ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പ് ഒന്നിപ്പിച്ചു. വിഷയദാരിദ്ര്യത്തില്‍ വരണ്ട കേരള നിയമസഭക്ക് ആശ്വാസമായാണ് കഴിഞ്ഞ ദിവസം വര്‍ള്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചയില്‍ സഭ ഒന്നാകെ വികാരം പങ്കുവെച്ചത്. നിലവാരം കുറഞ്ഞ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പൊതുജനങ്ങളുടെ വെറുപ്പ് ഏറ്റുവാങ്ങിയ ജനപ്രതിനിധികള്‍ക്ക് ജനങ്ങളെ കുറിച്ച് ചിന്തിക്കാന്‍ വരള്‍ച്ചയെങ്കിലും കാരണമായെന്നത് അത്രയും ആശ്വാസം.
വരള്‍ച്ച ആഗോള പ്രതിഭാസമാണ്. ഏതെങ്കിലും നിയമസഭ വിചാരിച്ചാല്‍ ത
ടയാന്‍ കഴിയുന്നതിനുമപ്പുറം പ്രകൃതിയെ നമ്മള്‍ ചൂഷണം ചെയ്തിരിക്കുന്നു. എന്നിട്ടും സാമൂഹ്യപ്രതിബദ്ധതയില്ലാത്ത ജനങ്ങള്‍ വരള്‍ച്ച തടയാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും കാത്ത് കഴിയുകയാണ്. നമ്മുടെ പ്രകൃതി സമ്പത്ത് നശിപ്പിക്കുന്നതില്‍ സര്‍ക്കാറിനെക്കാളും മുന്നില്‍ നില്‍ക്കുന്നത് നമ്മള്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ ഇപ്പോഴുള്ള അവസ്ഥയെങ്കിലും നിലനിര്‍ത്താനുള്ള പരിഹാരം തേടാന്‍ കഴിയുകയുള്ളൂ. നെല്‍വയലുകള്‍ നികത്തി ജലചൂഷണം ഏറ്റവും കൂടുതല്‍ നടത്തുന്ന റബ്ബര്‍ വെച്ചു പിടിപ്പിക്കാന്‍ മത്സരിക്കുന്ന ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തിലെത്തുന്ന സര്‍ക്കാരില്‍ നിന്ന് നെല്‍വയല്‍ നികത്തി വിമാനത്താവളം നിര്‍മിക്കുന്നതിലപ്പുറം എന്ത് പ്രതീക്ഷിക്കാന്‍. നെല്‍വയല്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ അവിടെ സ്ഥിരമായി കൃഷി ചെയ്യുകയെന്ന ഒറ്റ മാര്‍ഗമേ വഴിയുള്ളൂ. കൃഷി സേവനമാക്കാന്‍ കഴിയുന്നവര്‍ ഇല്ലാത്ത സ്ഥിതിക്ക് കൃഷിയില്‍ നിന്നുള്ള വരുമാനത്തെക്കാളേറെ കൂലി കൊടുക്കേണ്ട അവസ്ഥയില്‍ നെല്‍വയല്‍ നികത്തി റബ്ബര്‍ നടുകയെ രക്ഷയുള്ളൂ. ജോലിചെയ്യുന്നത് കുറഞ്ഞാലും ശമ്പളം കുറയരുതെന്ന ചിന്താഗതി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ വളര്‍ത്തിയ നമ്മുടെ സംവിധാനത്തില്‍ സാധാരണ കര്‍ഷക തൊഴിലാളിയും കൂടുതല്‍ കൂലി ആഗ്രഹിക്കുന്നതിനെ എങ്ങിനെ കുറ്റം പറയാന്‍ കഴിയും. അപ്പോള്‍ ഗ്രാമപ്രദേശത്തുള്ളവര്‍ മുതല്‍ വന്‍ വ്യവസായികള്‍ വരെ വിവിധ രീതിയില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നുണ്ടെന്ന് ചുരുക്കം. ഈ മാനസികാവസ്ഥ മാറാതെ വരള്‍ച്ചയെ നേരിടാന്‍ കേന്ദ്രത്തെ സമീപിച്ച് കുറേ പണം കൂടി വാങ്ങാമെന്ന ധാരണ വരള്‍ച്ച മാറ്റാന്‍ ഉപകാരപ്രദമാകില്ല. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുകയും അതത് എം എല്‍ എ മാര്‍ പ്രകൃതി സംരക്ഷണം നടത്തി മാതൃകകാട്ടുകയും വേണം. ഹരിത എം എല്‍ എമാര്‍ ഇക്കാര്യം പ്രചരിപ്പിക്കാനായി നാടു മുഴുവന്‍ സഞ്ചരിച്ച് സ്ഥിരമായി ബോധവല്‍ക്കരണം ചെയ്യുകയും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ വ്യക്തമായ ദിശാബോധമുള്ള പ്രൊജക്ടുകള്‍ തയ്യാറാക്കുകയും വേണം. കേരളത്തിലെ 44 നദികളുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് കൃത്യമായ പഠനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. നിയമനിര്‍മാണം നടത്തി തലയൂരാതെ വികസനം പ്രകൃതി സംരക്ഷണത്തിലൂടെയെന്ന നയം നടപ്പാക്കാന്‍ ശ്രമിക്കണം. റോഡരികിലും പുഴക്കരയിലും കെട്ടിടം നിര്‍മ്മിക്കുന്നവര്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ മരങ്ങളും മറ്റും വെച്ചുപിടിപ്പിക്കണമെന്ന നിബന്ധനകള്‍ വെക്കുകയും ഇവ വര്‍ഷത്തിലൊരിക്കല്‍ കൃത്യമായി പരിശോധിക്കപ്പെടുകയും വേണം. ഇതിന് സര്‍ക്കാര്‍ ചെലവ് വഹിക്കേണ്ട കാര്യമുണ്ടാകില്ല. പ്രകൃതി സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചാല്‍ അത് നിര്‍വഹിക്കേണ്ടത് അവരുടെ സാമൂഹ്യ ഉത്തരവാദിത്വമായി മാറും. ഫഌറ്റുകള്‍ക്കും ഭൂഗര്‍ഭ ജലം ഊറ്റുന്ന വ്യവസായങ്ങള്‍ക്കും പ്രകൃതി സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരണം. പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ എല്ലാവര്‍ക്കും ഒരേ നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നതാണ് പൊതുവായുള്ള എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലും സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ഭവന പദ്ധതികളിലും സൗരോര്‍ജ്ജം വൈദ്യുതിയായി ഉപയോഗിക്കുന്ന സംവിധാനവും ഒരുക്കണം.
ചര്‍ച്ചകള്‍ പരിഹാരമല്ലെന്നും പരിഹാരത്തിലേക്കുള്ള ചൂണ്ടുപലകകളാണെന്നും തിരിച്ചറിഞ്ഞ് ക്രിയാത്മക നടപടികള്‍ തികഞ്ഞ ഇച്ഛാശക്തിയോടെ നടപ്പാക്കിയില്ലെങ്കില്‍ ജലത്തിനു വേണ്ടി പരസ്പരം പോരടിച്ച് കുലം മുടിക്കുകയാവും ഫലം.

LIVE NEWS - ONLINE

 • 1
  1 hour ago

  പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 2
  5 hours ago

  എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

 • 3
  5 hours ago

  കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

 • 4
  5 hours ago

  പീതാംബരനെ സിപിഎം പുറത്താക്കി

 • 5
  5 hours ago

  പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

 • 6
  5 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

 • 7
  5 hours ago

  പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

 • 8
  5 hours ago

  പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

 • 9
  6 hours ago

  കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു