Friday, April 19th, 2019

വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കി ചമയുന്നു : പി ജയരാജന്‍

കണ്ണൂര്‍ : വിശ്വാസികളെ ചൂഷണം ചെയ്യാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കിയെപ്പോലെയാണ് അഭിനയിക്കുന്നതെന്ന് സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനെതിരെ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ നടന്ന കലക്ടറേറ്റ് വളയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായ നേതാക്കളുടെ പ്രീതി നേടാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നെട്ടോട്ടമോടുകയാണ്. എന്‍.എസ്.എസിന്റെ വേദികളിലെത്തിയാല്‍ ഇവര്‍ ഉമ്മന്‍ചാണ്ടിനായരും ചെന്നിത്തലനായരുമാവും. ഇനി എസ്.എന്‍.ഡി.പിയുടെ വേദിയില്‍ എത്തിയാല്‍ ഇവര്‍ ഈഴവരാകും. പാഷാണം വര്‍ക്കിയെപോലെ ഓരോ സ്ഥലങ്ങളിലും യാചിക്കാന്‍ പോകുമ്പോള്‍ ഓരോ മതത്തിലെ ആളെപ്പോലെയാണ് പെരുമാറുക. … Continue reading "വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കി ചമയുന്നു : പി ജയരാജന്‍"

Published On:Feb 24, 2012 | 7:45 am

കണ്ണൂര്‍ : വിശ്വാസികളെ ചൂഷണം ചെയ്യാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാഷാണം വര്‍ക്കിയെപ്പോലെയാണ് അഭിനയിക്കുന്നതെന്ന് സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നതിനെതിരെ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ നടന്ന കലക്ടറേറ്റ് വളയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായ നേതാക്കളുടെ പ്രീതി നേടാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നെട്ടോട്ടമോടുകയാണ്. എന്‍.എസ്.എസിന്റെ വേദികളിലെത്തിയാല്‍ ഇവര്‍ ഉമ്മന്‍ചാണ്ടിനായരും ചെന്നിത്തലനായരുമാവും. ഇനി എസ്.എന്‍.ഡി.പിയുടെ വേദിയില്‍ എത്തിയാല്‍ ഇവര്‍ ഈഴവരാകും. പാഷാണം വര്‍ക്കിയെപോലെ ഓരോ സ്ഥലങ്ങളിലും യാചിക്കാന്‍ പോകുമ്പോള്‍ ഓരോ മതത്തിലെ ആളെപ്പോലെയാണ് പെരുമാറുക. അത്തരം നിലപാടാണ് നമ്മുടെ മുഖ്യമന്ത്രിയുടേത്.
തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. വര്‍ഗീയ ശക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ഭരണത്തെ വര്‍ഗീയ ശക്തികള്‍ മൂക്ക് കയറിട്ട് നിര്‍ത്തിയിരിക്കുകയാണ്. ഇതിന്റെ തെളിവാണ് മാറാട് കലാപത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ മാറ്റിയതിലൂടെ വ്യക്തമായത്. തൊഴിലില്ലാതെ വലയുന്ന അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരം നല്‍കാന്‍ തയാറാകാതെ മുസ്ലിംലീഗിന് ഒരു മന്ത്രിയെ കൂടി നല്‍കാനുള്ള തിരക്കിലാണ് ഉമ്മന്‍ചാണ്ടി. മുസ്ലിംലീഗ് എന്ത് ആവശ്യപ്പെട്ടാലും നല്‍കുമെന്ന അവസ്ഥയാണിപ്പോള്‍ സംസ്ഥാന മന്ത്രിസഭയില്‍.
ഭരണത്തിന്റെ സമസ്ത മേഖലയിലും പരാജയമാണ്. കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ കര്‍ഷക ആത്മഹത്യ അവസാനിച്ചുവെങ്കില്‍ യു.ഡി.എഫ് മന്ത്രിസഭ അധികാരത്തിലേറി ഒമ്പത് മാസം തികയുന്നതിനിടയില്‍ അമ്പതോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ തൊഴിലിന് വേണ്ടി നെട്ടോട്ടമോടുന്ന കാഴ്ചയാണിപ്പോള്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കാണാന്‍ കഴിയുന്നത്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുന്നില്ല. എന്നിട്ട് സര്‍വ്വീസിലിരിക്കുന്നവര്‍ക്ക് കാലാവധി നീട്ടി നല്‍കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ പോരാളികള്‍ ഇത് അനുവദിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.
അധികാരത്തിന്റെ ഹുങ്കിലാണ് ലീഗ്. പോലീസിനെ ഉപരോധിച്ച് ബോംബെറിയുന്നു. കാസര്‍കോടും കാഞ്ഞങ്ങാടും വര്‍ഗീയ ലഹളക്ക് കാരണക്കാരന്‍ ലീഗുകാരാണ്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രസംഗിച്ചതിന് ശേഷമാണ് അവിടെ വര്‍ഗീയ കുഴപ്പങ്ങള്‍ നടന്നത്. ഭരണത്തിന്റെ ഹുങ്കില്‍ ലീഗുകാര്‍ ഉറഞ്ഞ് തുള്ളുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കാവുന്നില്ല. ഈ സംഭവത്തിന് പിന്നില്‍ മാഫിയകളാണ്. കള്ളനോട്ടടിക്കലും കള്ളക്കടത്തുമാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ജില്ലാ പോലീസ് മേധാവികളുടെ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. എ.എന്‍. ഷസീര്‍ അധ്യക്ഷതവഹിച്ചു.

LIVE NEWS - ONLINE

 • 1
  7 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  8 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  11 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  12 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  12 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  12 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  14 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  15 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  15 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം