Sunday, February 17th, 2019

വിവാദങ്ങള്‍ അവസാനിപ്പിക്കണം: മന്ത്രി മാത്യു ടി തോമസ്

കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ചയില്ലെന്നാണ് കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ട്.

Published On:Sep 6, 2018 | 12:59 pm

തിരു: കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മന്ത്രി മാത്യു ടി. തോമസ്. കേരളത്തിലെ പ്രളയം അണക്കെട്ടുകള്‍ തുറന്നു വിടതുകൊണ്ടാണെന്ന വസ്തുതാവിരുദ്ധമായ പ്രചരണം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പുതിയ ജലസംഭരണികള്‍ വേണമെന്ന ജലകമ്മീഷന്റെ നിര്‍ദേശം പരിശോധിച്ച ശേഷം മാത്രം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ചയില്ലെന്നാണ് കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ജലകമ്മീഷന്‍ ജലവിഭവ മന്ത്രാലയത്തിന് നല്‍കി.
വെള്ളപ്പൊക്കം തടയാന്‍ സംസ്ഥാനത്ത് കൂടുതല്‍ ജലസംഭരണികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. അച്ചന്‍കോവില്‍, മീനച്ചിലാറുകളില്‍ പുതിയ ജലസംഭരണി ആലോചിക്കണമെന്നും എന്‍.എന്‍. റായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തില്‍ അണക്കെട്ടുകളുടെ നിയന്ത്രണം പാളിയില്ലെന്ന് ജലകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

LIVE NEWS - ONLINE

  • 1
    48 mins ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    3 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    3 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    15 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    17 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    19 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    23 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    23 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    23 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും