Tuesday, July 16th, 2019

വിരമിക്കുന്നതുവരെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ തുടരുമെന്ന് പേഴ്‌സി

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ഡച്ച് താരം വാന്‍പേഴ്‌സി തന്റെ നിലപാട് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മിന്നും താരമായ വാന്‍ പേഴ്‌സി നേരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുമെന്ന വാര്‍ത്ത പരന്നിരുന്നു. കഴിഞ്ഞ ദിവസം റൊമാനിയയുമായുള്ള മല്‍സരത്തില്‍ ഹോളണ്ട് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഇതില്‍ രണ്ടുഗോളും വാന്‍ പേഴ്‌സിയുടെതായിരുന്നു. ഈ മല്‍സരത്തിന് ശേഷമാണ് 29 കാരനായ ഡച്ച് താരം തന്റെ തീരുമാനം ഫുട്‌ബോള്‍ ആരാധകരെ അറിയിച്ചത്. ‘വരും വര്‍ഷങ്ങളിലും തന്റെ ക്ലബ് യുനൈറ്റഡ് തന്നെയാണ്. എന്റെ അവസാനത്തെ ക്ലബും … Continue reading "വിരമിക്കുന്നതുവരെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ തുടരുമെന്ന് പേഴ്‌സി"

Published On:Mar 29, 2013 | 8:11 am

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ഡച്ച് താരം വാന്‍പേഴ്‌സി തന്റെ നിലപാട് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മിന്നും താരമായ വാന്‍ പേഴ്‌സി നേരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുമെന്ന വാര്‍ത്ത പരന്നിരുന്നു. കഴിഞ്ഞ ദിവസം റൊമാനിയയുമായുള്ള മല്‍സരത്തില്‍ ഹോളണ്ട് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഇതില്‍ രണ്ടുഗോളും വാന്‍ പേഴ്‌സിയുടെതായിരുന്നു. ഈ മല്‍സരത്തിന് ശേഷമാണ് 29 കാരനായ ഡച്ച് താരം തന്റെ തീരുമാനം ഫുട്‌ബോള്‍ ആരാധകരെ അറിയിച്ചത്. ‘വരും വര്‍ഷങ്ങളിലും തന്റെ ക്ലബ് യുനൈറ്റഡ് തന്നെയാണ്. എന്റെ അവസാനത്തെ ക്ലബും ഇതു തന്നെയാണ്.’ വാന്‍ പേഴ്‌സി മാധ്യമങ്ങളോട് പറഞ്ഞു. പ്രായം കരിയറിനെ ബാധിക്കില്ല. യൂറോപ്പില്‍ നിരവധി ക്ലുബുകളുണ്ട് അതിലൊക്കെ തന്നെ നിരവധി വെറ്ററന്‍ താരങ്ങളെയും കാണാം അവരെല്ലാം തന്നെ ആ ക്ലബുകളുടെ നാഡീഞരമ്പുകളാണെന്നും വാന്‍ പേഴ്‌സി ചൂണ്ടിക്കാട്ടി.
ഈ സീസണില്‍ യൂനൈറ്റഡിന് വേണ്ടി 38 മല്‍സരങ്ങളില്‍ നിന്നായി 23 ഗോളുകള്‍ വാന്‍ പേഴ്‌സി നേടിയിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    5 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    8 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    9 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    11 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    12 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    13 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    13 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    13 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍