Thursday, February 21st, 2019

വിദ്യാലയ പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

വിദ്യാലയങ്ങളിലെ വാര്‍ഷിക പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ കുനിശേരി ഫോറം ഫോര്‍ സോഷ്യല്‍ ആക്ഷന്‍ സെക്രട്ടറി വി. സുബ്രഹ്മണ്യന്‍ നല്‍കിയ നിവേദനം കണക്കിലെടുത്താണ് ഉത്തരവ്. കേരള വിദ്യാഭ്യാസ നിയമത്തിലെ പതിനഞ്ചാം അധ്യായത്തിലെ ചട്ടങ്ങള്‍ പ്രകാരം എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും അവരുടെ അധികാരപരിധിയിലുള്ള സ്‌കൂളുകളില്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും പരിശോധന നടത്തണം. അധ്യാപന മികവ്, പോരായ്മ തുടങ്ങിയവ വിലയിരുത്തി ചൂണ്ടിക്കാണിക്കണം. പരിശോധനയ്ക്കു … Continue reading "വിദ്യാലയ പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി"

Published On:Oct 31, 2013 | 12:35 pm

വിദ്യാലയങ്ങളിലെ വാര്‍ഷിക പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ കുനിശേരി ഫോറം ഫോര്‍ സോഷ്യല്‍ ആക്ഷന്‍ സെക്രട്ടറി വി. സുബ്രഹ്മണ്യന്‍ നല്‍കിയ നിവേദനം കണക്കിലെടുത്താണ് ഉത്തരവ്.
കേരള വിദ്യാഭ്യാസ നിയമത്തിലെ പതിനഞ്ചാം അധ്യായത്തിലെ ചട്ടങ്ങള്‍ പ്രകാരം എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും അവരുടെ അധികാരപരിധിയിലുള്ള സ്‌കൂളുകളില്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും പരിശോധന നടത്തണം. അധ്യാപന മികവ്, പോരായ്മ തുടങ്ങിയവ വിലയിരുത്തി ചൂണ്ടിക്കാണിക്കണം. പരിശോധനയ്ക്കു ശേഷം അധ്യാപകരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്‌കൂളിന്റെയും അധ്യാപകരുടെയും പ്രവര്‍ത്തനം വിലയിരുത്തിയതു സംബന്ധിച്ച് അവരെ അറിയിക്കണം.
പരിശോധന റിപ്പോര്‍ട്ട് തൊട്ടടുത്ത മേലധികാരിക്കു സമര്‍പ്പിക്കണം. ഉപജില്ല ഓഫിസര്‍മാര്‍ ജില്ല ഓഫിസര്‍മാര്‍ക്കും ജില്ല ഓഫിസര്‍മാര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കുമാണു നിശ്ചിത മാതൃകയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    10 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍