Wednesday, February 20th, 2019

വിദ്യാര്‍ത്ഥി മുങ്ങി മരിച്ച കേസ്; എ ഇ ഒയും അധ്യാപകരും ഉള്‍പെടെ 9 പേര്‍ അറസ്റ്റില്‍

നീന്തല്‍ മത്സരത്തിനിടെയാണ് വിദ്യാര്‍ത്ഥി മരിച്ചത്.

Published On:Sep 14, 2018 | 12:48 pm

തലശ്ശേരി: നീന്തല്‍ മത്സരത്തിനിടെ മത്സരാര്‍ത്ഥിയായ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച കേസില്‍ തലശ്ശേരി എ ഇ ഒയും അധ്യാപിക-അധ്യാപകരും ഉള്‍പെടെ ഒമ്പത് പേര്‍ അറസ്റ്റില്‍. തലശ്ശേരി സൗത്ത് എ ഇ ഒ സനകന്‍, അധ്യാപകരായ അബ്ദുല്‍ നസീര്‍, മുഹമ്മദ് സക്കറിയ, മനോഹരന്‍, കരുണന്‍, വി ജെ ജയമോള്‍, പി ഷീന, സോഫിയാന്‍ ജോണ്‍, സുധാകരന്‍ പിള്ള എന്നിവരെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ എസ് ഐ അനില്‍ അറസ്റ്റ് ചെയ്തത്. മത്സര സംഘാടകരായ ഇവരുടെ കുറ്റകരമായ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഐ പി സി 304 എ(മന:പൂര്‍വ്വമല്ലാത്ത നരഹത്യ) വകുപ്പിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. അറസ്റ്റ് ചെയ്ത ഒമ്പത് പേരെയും പിന്നിട് ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ആഗസ്റ്റ് 14 ന് രാവിലെയാണ് മാഹി എം എം ഹൈസ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ത്ഥി കോടിയേരി പാറാലിലെ ഹ്യത്വിക് രാജ് തലശ്ശേരി ടെമ്പിള്‍ ഗേറ്റിലെ ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്. നാടാകെ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസമാണ് മുന്നറിയിപ്പുകള്‍ അവഗണിച്ച് ക്ഷേത്രക്കുളത്തില്‍ വിദ്യാഭ്യാസ അധികൃതര്‍ സബ് ജില്ലാതല നീന്തല്‍ മത്സരം സംഘടിപ്പിത്. മത്സര വിവരം പോലീസിനേയോ, ഫയര്‍ഫോഴ്‌സിനേയോ അറിയിച്ചിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞ 35 വര്‍ഷങ്ങളായി ഇതേ ക്ഷേത്രക്കുളത്തിലാണ് സബ് ജില്ലാ നീന്തല്‍ മത്സരം സംഘടിപ്പിച്ചു വരുന്നതെന്ന സത്യം പിന്നാമ്പുറത്ത് ഉണ്ട്.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    4 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    5 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    8 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    12 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    12 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു