Saturday, February 23rd, 2019

വിദ്യാര്‍ത്ഥികള്‍ക്ക് പീഢനം : സ്‌കൂളുകളില്‍ നിരീക്ഷണ സെല്ലുകള്‍ വരുന്നു

ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികള്‍ക്കു നേരെ സ്‌കൂളില്‍ നടക്കുന്ന പീഢനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക നിരീക്ഷണ സെല്ലുകള്‍ വരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മിഷനാണ് ഈ നിര്‍ദ്ദേശം പുറപ്പെടപുവിച്ചത്. കുട്ടികളുടെ നേരെ മാനസികമോ ശാരീരികമോ ആയ ആക്രമണങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ പരാതി ലഭിച്ചാല്‍ 48 മണിക്കൂറിനകം ജില്ലാതല മേല്‍നോട്ട സമിതിയെ അറിയിക്കണമെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ശാരിരികമായുളള ശിക്ഷ, വിവേചനം, പരിഹാസം എന്നിവ സംബന്ധിച്ച് വാര്‍ഷിക ഓഡിറ്റ് നടത്തി ഈ വിവരങ്ങള്‍ … Continue reading "വിദ്യാര്‍ത്ഥികള്‍ക്ക് പീഢനം : സ്‌കൂളുകളില്‍ നിരീക്ഷണ സെല്ലുകള്‍ വരുന്നു"

Published On:Mar 5, 2012 | 5:08 pm

ന്യൂഡല്‍ഹി : വിദ്യാര്‍ത്ഥികള്‍ക്കു നേരെ സ്‌കൂളില്‍ നടക്കുന്ന പീഢനങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക നിരീക്ഷണ സെല്ലുകള്‍ വരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ദേശീയ കമ്മിഷനാണ് ഈ നിര്‍ദ്ദേശം പുറപ്പെടപുവിച്ചത്. കുട്ടികളുടെ നേരെ മാനസികമോ ശാരീരികമോ ആയ ആക്രമണങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ പരാതി ലഭിച്ചാല്‍ 48 മണിക്കൂറിനകം ജില്ലാതല മേല്‍നോട്ട സമിതിയെ അറിയിക്കണമെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
ശാരിരികമായുളള ശിക്ഷ, വിവേചനം, പരിഹാസം എന്നിവ സംബന്ധിച്ച് വാര്‍ഷിക ഓഡിറ്റ് നടത്തി ഈ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പീഡന രഹിത വിദ്യാഭ്യാസം ഉറപ്പു വരുത്തുന്ന സ്‌കൂളുകള്‍ക്ക് മാത്രമേ സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കാവൂ.
2009-10 ല്‍ 6,632 വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ശുപാര്‍ശ. സര്‍വേയില്‍ പങ്കെടുത്ത 6,623 വിദ്യാര്‍ത്ഥികളും പീഡനമുണ്ടായതായി അറിയിച്ചിരുന്നു. ഈ വിദ്യാര്‍ത്ഥികളില്‍ 75 % വിദ്യാര്‍ത്ഥികളും മര്‍ദ്ദനമേറ്റതായി അറിയിച്ചു. 69% വിദ്യാര്‍ത്ഥികളുടെ മുഖത്തിനാണ് അടിയേറ്റത് . 0.4 % വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ വൈദ്യുതാഘാദമേല്‍പ്പിച്ചു.
അധ്യയന രീതി നവീകരിക്കാന്‍ അധ്യാപകര്‍ക്കായി ശില്‍പശാലകള്‍ നടത്തണം.
വിദ്യാര്‍ത്ഥികളുടെ ആത്മാഭിമാനം അംഗീകരിക്കണം. മരുക്കുമരുന്ന് ഉപയോഗം, കോപ്പിയടി,അക്രമ വാസന എന്നിവ തടയണമെന്നും കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങലില്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    10 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    11 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    13 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    13 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    15 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    17 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    17 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം