Monday, September 24th, 2018

വിദ്യാഭ്യാസം വ്യവസായമായി മാറരുത്

സ്വകാര്യ സ്‌കൂളുകളില്‍ അമിതമായി ഫീസ് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ആവശ്യമാണെന്ന് ഹൈക്കോടതി. ഓരോ സ്‌കൂളിലെയും വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യത്തിന് അനുസൃതമായല്ല അവിടത്തെ ഫീസെങ്കില്‍ അത് ലാഭമുണ്ടാക്കാനുള്ള പ്രവര്‍ത്തിയാണ്. വിദ്യാഭ്യാസം, സേവനാധിഷ്ടിതമായ പ്രവര്‍ത്തിയായതു കൊണ്ട് ലാഭമുണ്ടാക്കാനുള്ള പ്രവര്‍ത്തനത്തെ തടയാന്‍ ഇത്തരം ഘട്ടത്തില്‍ സര്‍ക്കാറിനിടപെടാമെന്നും ഹൈക്കോടതി അഭിപ്രായപ്പെടുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തിന് സര്‍ക്കാറിന് അധികാരമുണ്ട്. എറണാകുളത്തെ ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാലയത്തിലെ ഫീസ് വര്‍ധന സംബന്ധിച്ച ഹരജികളിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. സ്വകാര്യ മേഖലയിലെ പല സ്‌കളുകളും തോന്നിയത് … Continue reading "വിദ്യാഭ്യാസം വ്യവസായമായി മാറരുത്"

Published On:Aug 8, 2018 | 1:11 pm

സ്വകാര്യ സ്‌കൂളുകളില്‍ അമിതമായി ഫീസ് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ആവശ്യമാണെന്ന് ഹൈക്കോടതി. ഓരോ സ്‌കൂളിലെയും വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യത്തിന് അനുസൃതമായല്ല അവിടത്തെ ഫീസെങ്കില്‍ അത് ലാഭമുണ്ടാക്കാനുള്ള പ്രവര്‍ത്തിയാണ്. വിദ്യാഭ്യാസം, സേവനാധിഷ്ടിതമായ പ്രവര്‍ത്തിയായതു കൊണ്ട് ലാഭമുണ്ടാക്കാനുള്ള പ്രവര്‍ത്തനത്തെ തടയാന്‍ ഇത്തരം ഘട്ടത്തില്‍ സര്‍ക്കാറിനിടപെടാമെന്നും ഹൈക്കോടതി അഭിപ്രായപ്പെടുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തിന് സര്‍ക്കാറിന് അധികാരമുണ്ട്. എറണാകുളത്തെ ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാലയത്തിലെ ഫീസ് വര്‍ധന സംബന്ധിച്ച ഹരജികളിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്. സ്വകാര്യ മേഖലയിലെ പല സ്‌കളുകളും തോന്നിയത് പോലെ ഫീസ് ഈടാക്കുന്ന നടപടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലാഭകരമായ വ്യവസായമായി വിദ്യാഭ്യാസ രംഗം മാറിക്കഴിഞ്ഞുവെന്ന ആരോപണം വര്‍ഷങ്ങളായി നിലവിലുണ്ട്. സ്വകാര്യ സ്‌കൂളുകളിലെ ചെറുതും വലുതുമായ വാഹനങ്ങള്‍ കുട്ടികളെയും നിറച്ച് നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ ഓടുന്നത് അത്തരം സ്ഥാപനങ്ങളുടെ പണക്കൊഴുപ്പ് ഓര്‍മ്മപ്പെടുത്തുന്നു. ട്യൂഷന്‍ ഫീസ്, വാഹന ഫീസ്, ഭക്ഷണ ഫീസ്, യൂണിഫോം എന്നിവക്കൊക്കെ സ്വകാര്യ വിദ്യാലയാധികൃതര്‍ പറയുന്ന തുക നല്‍കാന്‍ രക്ഷാകര്‍ത്താക്കള്‍ നിര്‍ബന്ധിതരാവുകയാണ്. സ്വകാര്യ സ്‌കൂള്‍ വാഹനങ്ങള്‍ വീടുകളിലെ ഗെയിറ്റ് വരെ എത്തി കുട്ടികളെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും തിരികെ കൊണ്ടെത്തിക്കുകയും ചെയ്യുന്ന സൗകര്യം ഇപ്പോള്‍ ഇടത്തരം വരുമാനക്കാര്‍ പോലും ഉപയോഗപ്പെടുത്തുകയാണ്. ഇംഗ്ലീഷ് മീഡിയത്തോടുള്ള താല്‍പര്യം മുമ്പന്നത്തേക്കാളും വര്‍ധിച്ചിരിക്കുകയാണിപ്പോള്‍. ഈയവസരം ശരിക്കും മുതലാക്കുകയാണ് സ്വകാര്യ സ്‌കൂളുകള്‍. വീട്ടുമുറ്റത്തുള്ള പഴക്കം ചെന്ന സര്‍ക്കാര്‍, എയിഡഡ് സ്‌കുള്‍ കുട്ടികളില്ലാതെ വഷമിക്കുന്ന സാഹചര്യം നിലവിലുണ്ട്. അത്തരം സ്‌കൂളുകളുടെ മുന്നിലൂടെ നാലും അഞ്ചും സ്വകാര്യ സ്‌കൂള്‍ വാഹനങ്ങള്‍ കുട്ടികളെയും വഹിച്ച് ഓടുന്ന കാഴ്ച ഇന്ന് നഗര പ്രദേശങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുളിലെ പ്രാഥമിക, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തന്നെയാണ് രക്ഷിതാക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകൡലും പഠന നിലവാരം മെച്ചപ്പെടുത്താനും ആധുനിക പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഇപ്പോള്‍ നടപടിയുണ്ട്. ഇങ്ങിനെ പഠന നിലവാരവും സൗകര്യവും മെച്ചപ്പെടുത്തിയ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണവും വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നിട്ടും സ്വകാര്യ സ്‌കൂളുകളിലേക്കുള്ള തള്ളിക്കയറ്റം അവസാനിക്കുന്നില്ല. സ്വകാര്യ സ്‌കൂളുകളില്‍ ലാഭേച്ച പാടില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. നിയമാനുസൃതവും വിശ്വാസമര്‍പ്പിക്കാവുന്നതുമായ ഫീസ് നിയന്ത്രണ സംവിധാനം വേണമെന്നാണ് കോടതി ഉത്തരവിട്ടത്. വര്‍ഷങ്ങളായി ജനങ്ങള്‍ ഇതാഗ്രഹിക്കുന്നു. സ്വകാര്യ സ്‌കൂളുകളിലെ അമിത ഫീസിനെതിരെ നടപടി സ്വീകരിക്കാന്‍ നിലവില്‍ സര്‍ക്കാര്‍ സംവിധാനമില്ല. അതിന് നിയമ നിര്‍മ്മാണം ആവശ്യമാണെന്ന കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍ സര്‍ക്കാര്‍ ഗൗരവമായി എടുക്കണം. വിദ്യാഭ്യാസം സേവനാധിഷ്ടിതമായി തന്നെ സംസ്ഥാനത്ത് നിലനില്‍ക്കണം. അത് വ്യവസായമായി മാറരുത്.

LIVE NEWS - ONLINE

 • 1
  43 mins ago

  ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അടുത്തമാസം ആറുവരെ റിമാന്റുചെയ്തു

 • 2
  43 mins ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 3
  49 mins ago

  അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

 • 4
  55 mins ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 5
  2 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 6
  3 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 7
  3 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  3 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 9
  4 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍