Monday, September 24th, 2018

വാഹനപരിശോധനക്കിടെ ചുമത്തിയ പിഴക്ക് രശീത് നല്‍കിയില്ല ; എസ് ഐക്കെതിരെ അന്വേഷണം

അടിമാലി : വാഹന പരിശോധനക്കിടെചുമത്തിയ പിഴക്ക് രശീതി നല്‍കിയില്ലെന്ന പരാതിയില്‍ ട്രാഫിക് എസ് ഐക്കെതിരെ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ചാറ്റുപാറ സ്വദേശി പ്രസാദിന്റെ പരാതിയിലാണ് അടിമാലി ട്രാഫിക് എസ് ഐക്കെതിരെ അന്വേഷണം തുടങ്ങിയത്. ബൈക്ക് ഓടിച്ച് വരികയായിരുന്ന പ്രസാദിനെ കൂമ്പന്‍പാറ വെച്ച് എസ് ഐ കൈകാട്ടി. ട്രാഫിക് നിയമ ലംഘനത്തിന് 1500 രൂപ പിഴ ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ തന്റെ കൈവശം അഞ്ഞുറു രൂപ മാത്രമേയുള്ളൂവെന്നും അടിമാലിയിലെ എ ടി എം കൗണ്ടറില്‍ തനിക്കൊപ്പം വന്നാല്‍ ബാക്കി … Continue reading "വാഹനപരിശോധനക്കിടെ ചുമത്തിയ പിഴക്ക് രശീത് നല്‍കിയില്ല ; എസ് ഐക്കെതിരെ അന്വേഷണം"

Published On:Mar 29, 2013 | 5:22 pm

അടിമാലി : വാഹന പരിശോധനക്കിടെചുമത്തിയ പിഴക്ക് രശീതി നല്‍കിയില്ലെന്ന പരാതിയില്‍ ട്രാഫിക് എസ് ഐക്കെതിരെ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ചാറ്റുപാറ സ്വദേശി പ്രസാദിന്റെ പരാതിയിലാണ് അടിമാലി ട്രാഫിക് എസ് ഐക്കെതിരെ അന്വേഷണം തുടങ്ങിയത്.
ബൈക്ക് ഓടിച്ച് വരികയായിരുന്ന പ്രസാദിനെ കൂമ്പന്‍പാറ വെച്ച് എസ് ഐ കൈകാട്ടി. ട്രാഫിക് നിയമ ലംഘനത്തിന് 1500 രൂപ പിഴ ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ തന്റെ കൈവശം അഞ്ഞുറു രൂപ മാത്രമേയുള്ളൂവെന്നും അടിമാലിയിലെ എ ടി എം കൗണ്ടറില്‍ തനിക്കൊപ്പം വന്നാല്‍ ബാക്കി ആയിരം രൂപ കൂടി നല്‍കാമെന്നും പ്രസാദ് പറഞ്ഞു. തുടര്‍ന്ന് അടിമാലിയില്‍ എത്തിയ പ്രസാദ് എ ടി എം കൗണ്ടറില്‍നിന്നെടുത്ത് നല്‍കിയ പണത്തിന് രശീത് നല്‍കിയില്ലെന്നാണ് ആരോപണം. 1500 രൂപയുടെ രശീത് ആവശ്യപ്പെട്ടപ്പോള്‍ വേണമെങ്കില്‍ ഒരു ദിവസം അകത്തു കിടന്നിട്ടു പോയ്‌ക്കൊള്ളാന്‍ എസ് ഐ പറഞ്ഞുവെന്ന് പ്രസാദ് നല്‍കിയ പരാതിയില്‍ പറയുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 2
    2 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 3
    6 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 4
    6 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 5
    8 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 6
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    8 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    8 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 9
    9 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍