Wednesday, July 17th, 2019

വാന്‍ പേഴ്‌സിയുടെ ഹാട്രിക്കില്‍ യുണൈറ്റഡ് കീരീടം ഉറപ്പിച്ചു

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചു. വാന്‍ പേഴ്‌സിയുടെ ഹാട്രിക്കില്‍ ആസ്റ്റന്‍ വില്ലയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം ഉറപ്പിച്ചത്. 84 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ 16 പോയിന്റ് ലീഡ് യുണൈറ്റഡ് നേടിക്കഴിഞ്ഞു. കളി തുടങ്ങി ആദ്യ പകുതിയില്‍ തന്നെ തന്റെ മൂന്ന് ഗോളുകളും നേടി വാന്‍ പേഴ്‌സി കളിയുടെ ഗതി നിര്‍ണയിച്ചു കഴിഞ്ഞിരുന്നു. രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ പേഴ്‌സി പിന്നീട് 13ാം മിനിറ്റിലും 33ാം മിനിറ്റിലും … Continue reading "വാന്‍ പേഴ്‌സിയുടെ ഹാട്രിക്കില്‍ യുണൈറ്റഡ് കീരീടം ഉറപ്പിച്ചു"

Published On:Apr 23, 2013 | 10:44 am

MANCHESTER-UNITEDമാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിച്ചു. വാന്‍ പേഴ്‌സിയുടെ ഹാട്രിക്കില്‍ ആസ്റ്റന്‍ വില്ലയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം ഉറപ്പിച്ചത്. 84 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ 16 പോയിന്റ് ലീഡ് യുണൈറ്റഡ് നേടിക്കഴിഞ്ഞു.
കളി തുടങ്ങി ആദ്യ പകുതിയില്‍ തന്നെ തന്റെ മൂന്ന് ഗോളുകളും നേടി വാന്‍ പേഴ്‌സി കളിയുടെ ഗതി നിര്‍ണയിച്ചു കഴിഞ്ഞിരുന്നു. രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ പേഴ്‌സി പിന്നീട് 13ാം മിനിറ്റിലും 33ാം മിനിറ്റിലും രണ്ട് ഗോളുകള്‍ കൂടി നേടിയാണ് യൂണൈറ്റഡിന് ഇരുപതാം ലീഗ് കിരീടം നേടിക്കൊടുത്തത്. വെയ്ന്‍ റൂണിയുടെ കൃത്യതയാര്‍ന്ന പന്ത് നിലം തൊടാതെ ഗോള്‍ പോസ്റ്റിന്റെ മൂലയിലേക്ക് വഴിതിരിച്ചു വിട്ട രണ്ടാം ഗോളായിരുന്നു ഏറ്റവും മനോഹരം. ആസ്റ്റണ്‍ വില്ല ഗോളിക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും കഴിയുന്നതിനെക്കാള്‍ വേഗത്തിലായിരുന്നു പേഴ്‌സിയുടെ ഗോള്‍ വലചലിപ്പിച്ചത്.
33 മത്സരങ്ങളില്‍ നിന്ന് 68 പോയിന്റുള്ളസിറ്റിയാണ് രണ്ടാം സ്ഥാനത്ത്. 63 പോയിന്റുമായി ആഴ്‌സനല്‍ മൂന്നാം സ്ഥാനത്താണ്. 34 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റ് മാത്രമുള്ള ആസ്റ്റണ്‍ വില്ല പതിനേഴാം സ്ഥാനത്താണ്.

LIVE NEWS - ONLINE

  • 1
    23 mins ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    2 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    5 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    5 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    6 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    7 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    8 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ