Saturday, November 17th, 2018

വസ്ത്രങ്ങള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍

മട്ടന്നൂര്‍ : വസ്ത്രാലയത്തിന് മുന്നില്‍ സൂക്ഷിച്ച വസ്ത്രങ്ങള്‍ മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. മട്ടന്നൂര്‍ ബസ്സ്റ്റാന്റിലെ ഓര്‍മ ന്യൂസ്റ്റോര്‍ വസ്ത്രാലയത്തിന്റെ പുറത്ത് സൂക്ഷിച്ച വസ്ത്രങ്ങള്‍ മോഷ്ടിച്ച നീര്‍വേലി പുത്തന്‍പുരയില്‍ ഇബ്രാഹിമിന്റെ മകന്‍ പി.പി. സിദ്ദീഖിനെ(32)യാണ് നാട്ടുകാര്‍ പിടികൂടി മട്ടന്നൂര്‍ പോലീസിനെ ഏല്‍പിച്ചത്. വസ്ത്രാലയത്തിന്റെ സമീപം സൂക്ഷിച്ച വസ്ത്രങ്ങള്‍ പല സമയങ്ങളിലായി മോഷ്ടിച്ച് കടത്തി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചുവെക്കുകയായിരുന്നു ഇയാള്‍. മുണ്ടുകള്‍, ചുരീദാര്‍, ബെഡ്ഷീറ്റ് തുടങ്ങിയ 25,000 രൂപ വിലവരുന്ന വസ്ത്രങ്ങള്‍ മോഷ്ടിച്ചുവെന്ന് കടയുടമ കെ. … Continue reading "വസ്ത്രങ്ങള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍"

Published On:Feb 17, 2012 | 7:51 am

മട്ടന്നൂര്‍ : വസ്ത്രാലയത്തിന് മുന്നില്‍ സൂക്ഷിച്ച വസ്ത്രങ്ങള്‍ മോഷ്ടിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
മട്ടന്നൂര്‍ ബസ്സ്റ്റാന്റിലെ ഓര്‍മ ന്യൂസ്റ്റോര്‍ വസ്ത്രാലയത്തിന്റെ പുറത്ത് സൂക്ഷിച്ച വസ്ത്രങ്ങള്‍ മോഷ്ടിച്ച നീര്‍വേലി പുത്തന്‍പുരയില്‍ ഇബ്രാഹിമിന്റെ മകന്‍ പി.പി. സിദ്ദീഖിനെ(32)യാണ് നാട്ടുകാര്‍ പിടികൂടി മട്ടന്നൂര്‍ പോലീസിനെ ഏല്‍പിച്ചത്.
വസ്ത്രാലയത്തിന്റെ സമീപം സൂക്ഷിച്ച വസ്ത്രങ്ങള്‍ പല സമയങ്ങളിലായി മോഷ്ടിച്ച് കടത്തി മറ്റൊരു സ്ഥലത്ത് സൂക്ഷിച്ചുവെക്കുകയായിരുന്നു ഇയാള്‍.
മുണ്ടുകള്‍, ചുരീദാര്‍, ബെഡ്ഷീറ്റ് തുടങ്ങിയ 25,000 രൂപ വിലവരുന്ന വസ്ത്രങ്ങള്‍ മോഷ്ടിച്ചുവെന്ന് കടയുടമ കെ. അഷ്‌റഫ് മട്ടന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാളുടെ കയ്യില്‍ നിന്ന് നഗരത്തിലെ ഒരു ഹോട്ടല്‍ ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍, റേഷന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവ പോക്കറ്റടിച്ചതായി പോലീസ് സംശയിക്കുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    8 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    12 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    16 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    17 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു