Tuesday, July 16th, 2019

വള്ളിക്കോട്‌ ; മദ്യദുരന്തത്തില്‍ 7 പേര്‍ ഗുരുതരാവസ്‌ഥയില്‍

പത്തനംത്തിട്ട: വള്ളിക്കോട്‌ ഇന്നലെ രാത്രിയിലുണ്ടായ മദ്യദുരന്തത്തില്‍ ഏഴുപേര്‍ ഗുരുതരാവസ്‌ഥയില്‍. അങ്ങാടിക്കല്‍ മൈലന്‍കുഴി ഹരിക്കുട്ടന്‍(28) വള്ളിക്കോട്‌ പണിക്കന്‍ തറയില്‍ രാജേഷ്‌(31) എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴൂക്കടവ്‌ സ്വദേശി അടക്കം നാലുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പകപാലത്തിനു സമീപമുള്ള ഷാപ്പില്‍നിന്നും ഇന്നലെ രാത്രി എട്ടിനു മദ്യം കഴിച്ചവര്‍ക്കാണ്‌ അസ്വസ്‌ഥതകള്‍ അനുഭവപ്പെട്ടത്‌. മദ്യം കഴിച്ചവര്‍ ഛര്‍ദ്ദിക്കുകയും റോഡില്‍ വീഴുകയും ചെയ്‌തു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും അധികൃതരും ചേര്‍ന്ന്‌ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ധിക്കാന്‍ സാധ്യതയൂണ്ടെന്നാണു … Continue reading "വള്ളിക്കോട്‌ ; മദ്യദുരന്തത്തില്‍ 7 പേര്‍ ഗുരുതരാവസ്‌ഥയില്‍"

Published On:Jun 10, 2013 | 8:26 am

പത്തനംത്തിട്ട: വള്ളിക്കോട്‌ ഇന്നലെ രാത്രിയിലുണ്ടായ മദ്യദുരന്തത്തില്‍ ഏഴുപേര്‍ ഗുരുതരാവസ്‌ഥയില്‍. അങ്ങാടിക്കല്‍ മൈലന്‍കുഴി ഹരിക്കുട്ടന്‍(28) വള്ളിക്കോട്‌ പണിക്കന്‍ തറയില്‍ രാജേഷ്‌(31) എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴൂക്കടവ്‌ സ്വദേശി അടക്കം നാലുപേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെമ്പകപാലത്തിനു സമീപമുള്ള ഷാപ്പില്‍നിന്നും ഇന്നലെ രാത്രി എട്ടിനു മദ്യം കഴിച്ചവര്‍ക്കാണ്‌ അസ്വസ്‌ഥതകള്‍ അനുഭവപ്പെട്ടത്‌. മദ്യം കഴിച്ചവര്‍ ഛര്‍ദ്ദിക്കുകയും റോഡില്‍ വീഴുകയും ചെയ്‌തു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും അധികൃതരും ചേര്‍ന്ന്‌ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ദുരന്തത്തിന്റെ വ്യാപ്‌തി വര്‍ധിക്കാന്‍ സാധ്യതയൂണ്ടെന്നാണു സൂചന. വീട്ടിലെത്താത്തവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്‌. ഹാരിസ്‌ എന്നയാളുടെ ലൈസന്‍സിലാണ്‌ ഷാപ്പു പ്രവര്‍ത്തിക്കുന്നത്‌. പോലീസും എക്‌സൈസും സ്‌ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിക്കുകയും ബാക്കിവന്ന മദ്യം കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. 

LIVE NEWS - ONLINE

  • 1
    6 mins ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    2 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    4 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    5 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    7 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    9 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    9 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍