Friday, September 21st, 2018

ലോറന്‍സിന്‌ താക്കീത്‌

തിരുവനന്തപുരം: പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ എത്ര വലിയ നേതാവാണെങ്കിലും അത്‌ അംഗീകരിക്കാനാകുന്നതല്ല എന്ന്‌ സി പി എം. പാര്‍ട്ടി പത്രത്തിലൂടെയും ചാനലിലൂടെയും നേതാക്കളെ വിമര്‍ശിച്ച സംസ്ഥാനകമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ എം എം ലോറന്‍സിനെ പരസ്യമായി താക്കീത്‌. സി പി എം സംസ്ഥാന സമിതി യോഗത്തിന്റേതാണ്‌ തീരുമാനം. പാര്‍ട്ടിയെ വിര്‍ശിച്ചുകൊണ്ട്‌ ലോറന്‍സ്‌ നടത്തിയ പ്രസ്‌താവനകള്‍ അച്ചടക്കലംഘനവും സംഘടനാ വിരുദ്ധവുമാണെന്ന്‌ പാര്‍ട്ടി കണ്ടെത്തി. അഭിമുഖത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്‌ അംഗീകരിക്കാനാവില്ല. യോഗത്തില്‍ എം എം ലോറന്‍സും സന്നിഹിതനായിരുന്നു. … Continue reading "ലോറന്‍സിന്‌ താക്കീത്‌"

Published On:Apr 29, 2013 | 11:51 am

തിരുവനന്തപുരം: പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ എത്ര വലിയ നേതാവാണെങ്കിലും അത്‌ അംഗീകരിക്കാനാകുന്നതല്ല എന്ന്‌ സി പി എം. പാര്‍ട്ടി പത്രത്തിലൂടെയും ചാനലിലൂടെയും നേതാക്കളെ വിമര്‍ശിച്ച സംസ്ഥാനകമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ എം എം ലോറന്‍സിനെ പരസ്യമായി താക്കീത്‌. സി പി എം സംസ്ഥാന സമിതി യോഗത്തിന്റേതാണ്‌ തീരുമാനം. പാര്‍ട്ടിയെ വിര്‍ശിച്ചുകൊണ്ട്‌ ലോറന്‍സ്‌ നടത്തിയ പ്രസ്‌താവനകള്‍ അച്ചടക്കലംഘനവും സംഘടനാ വിരുദ്ധവുമാണെന്ന്‌ പാര്‍ട്ടി കണ്ടെത്തി. അഭിമുഖത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്‌ അംഗീകരിക്കാനാവില്ല. യോഗത്തില്‍ എം എം ലോറന്‍സും സന്നിഹിതനായിരുന്നു. ഗൗരിയമ്മ സി പി എമ്മിലേക്ക്‌ തിരിച്ചുവരാനുള്ള സാധ്യതകള്‍ നിലനില്‍ക്കേ അവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതും ശരിയായില്ല എന്നാണ്‌ പാര്‍ട്ടി നിലപാട്‌. ലോറന്‍സ്‌ നടത്തിയ പരാമര്‍ശങ്ങളെയും പ്രസ്‌താവനകളെയും പാര്‍ട്ടി തള്ളിക്കളഞ്ഞു. സംസ്ഥാനത്തെ കുടിവെള്ള പ്രശ്‌നത്തില്‍ സമരം നടത്തുവാനും പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി. 

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    4 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    6 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    6 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    9 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    10 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    13 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    14 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    14 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി