Saturday, August 24th, 2019

ലോകം കാത്തിരിക്കുന്നു ; ഇറാന്‍ എന്തു വെളിപ്പെടുത്തും ?

ടെഹ്‌റാന്‍ : പാശ്ചാത്യശക്തികളുടെ എതിര്‍പ്പിനിടയിലും ആണവമേഖലയില്‍ ഇറാന്‍ കൈവരിച്ചിട്ടുള്ള സുപ്രധാന നേട്ടങ്ങള്‍ ഇന്ന് പുറലോകം അറിയും. നേട്ടങ്ങളില്‍ ചിലത് ഇന്ന് വെളിപ്പെടുത്തുമെന്ന് പ്രസിഡന്റ് അഹമ്മദി നെജാദ് വെബ്‌സൈറ്റിലൂടെ് അറിയിച്ചു. കഴിഞ്ഞദിവസം, ഇസ്‌ലാമിക വിപ്ലവത്തിന്റെ 33-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു ടെഹ്‌റാനിലെ ആസാദി ചത്വരത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത നെജാദ് രാജ്യത്തിന്റെ ആണവ നേട്ടങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ ഇറാനില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതിക്കു യൂറോപ്യന്‍ യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനും അമേരിക്ക ഇറാനെതിരേ സാമ്പത്തിക … Continue reading "ലോകം കാത്തിരിക്കുന്നു ; ഇറാന്‍ എന്തു വെളിപ്പെടുത്തും ?"

Published On:Feb 15, 2012 | 4:28 am

ടെഹ്‌റാന്‍ : പാശ്ചാത്യശക്തികളുടെ എതിര്‍പ്പിനിടയിലും ആണവമേഖലയില്‍ ഇറാന്‍ കൈവരിച്ചിട്ടുള്ള സുപ്രധാന നേട്ടങ്ങള്‍ ഇന്ന് പുറലോകം അറിയും. നേട്ടങ്ങളില്‍ ചിലത് ഇന്ന് വെളിപ്പെടുത്തുമെന്ന് പ്രസിഡന്റ് അഹമ്മദി നെജാദ് വെബ്‌സൈറ്റിലൂടെ് അറിയിച്ചു.
കഴിഞ്ഞദിവസം, ഇസ്‌ലാമിക വിപ്ലവത്തിന്റെ 33-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു ടെഹ്‌റാനിലെ ആസാദി ചത്വരത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത നെജാദ് രാജ്യത്തിന്റെ ആണവ നേട്ടങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ക്ക് തടയിടാന്‍ ഇറാനില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതിക്കു യൂറോപ്യന്‍ യൂണിയന്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനും അമേരിക്ക ഇറാനെതിരേ സാമ്പത്തിക ഉപരോധം തീര്‍ത്തതിനും പിന്നാലെയാണ് നെജാദിന്റെ പ്രഖ്യാപനം. എന്നാല്‍ ഊര്‍ജ്ജ ആവശ്യത്തിനാണു യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതെന്നാണ് ഇറാന്റെ വാദം. തദ്ദേശീയമായി വികസിപ്പിച്ച ആണവ ഇന്ധന ദണ്ഡ് ഇന്ന് മുതല്‍ ഉപയോഗിച്ച് തുടങ്ങുമെന്നും അഹമ്മദി നെജാദ് പ്രഖ്യാപിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    5 hours ago

    ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

  • 2
    7 hours ago

    രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

  • 3
    9 hours ago

    രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

  • 4
    9 hours ago

    ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

  • 5
    13 hours ago

    കെവിന്‍ വധം; വിധി ചൊവ്വാഴ്ച

  • 6
    13 hours ago

    മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 7
    13 hours ago

    അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

  • 8
    13 hours ago

    എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

  • 9
    13 hours ago

    ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍