Saturday, February 16th, 2019

ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ വീണ്ടും ഒറ്റക്കയ്യന്റെ പരാക്രമം

കോട്ടയം : തീവണ്ടിയിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി അക്രമം കാട്ടിയ ഒറ്റക്കയ്യനെ റെയില്‍വെ പോലീസ് പിടികൂടി. എറണാകുളം-കോട്ടയം പാസഞ്ചര്‍ തീവണ്ടിയിലെ ലേഡീസ് കംപാര്‍ട്ടമെന്റില്‍ രാവിലെയാണ് സംഭവം. ട്രെയിനില്‍ കയറിയ യുവാവ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനികളെ ആക്രമിക്കുകയായിരുന്നു. തീവണ്ടി കുറുപ്പന്തറ സ്റ്റേഷനില്‍ ക്രോസിംഗിനായി നിര്‍ത്തിയിട്ടപ്പോഴായിരുന്നു ഇയാളുടെ പരാക്രമം.പെണ്‍കുട്ടികളെ തള്ളി താഴെയിടാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ഥിനികള്‍ ബഹളം വെക്കുകയായിരുന്നു. ഓടിക്കൂടിയ മറ്റു യാത്രക്കാര്‍ ഇയാളെ കീഴ്‌പ്പെടുത്തി സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് കടുത്തുരത്തി പോലീസെത്തി ഇയാളെ അറസ്റ്റ് … Continue reading "ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ വീണ്ടും ഒറ്റക്കയ്യന്റെ പരാക്രമം"

Published On:Feb 9, 2012 | 6:13 am

കോട്ടയം : തീവണ്ടിയിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറി അക്രമം കാട്ടിയ ഒറ്റക്കയ്യനെ റെയില്‍വെ പോലീസ് പിടികൂടി. എറണാകുളം-കോട്ടയം പാസഞ്ചര്‍ തീവണ്ടിയിലെ ലേഡീസ് കംപാര്‍ട്ടമെന്റില്‍ രാവിലെയാണ് സംഭവം. ട്രെയിനില്‍ കയറിയ യുവാവ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനികളെ ആക്രമിക്കുകയായിരുന്നു. തീവണ്ടി കുറുപ്പന്തറ സ്റ്റേഷനില്‍ ക്രോസിംഗിനായി നിര്‍ത്തിയിട്ടപ്പോഴായിരുന്നു ഇയാളുടെ പരാക്രമം.പെണ്‍കുട്ടികളെ തള്ളി താഴെയിടാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ഥിനികള്‍ ബഹളം വെക്കുകയായിരുന്നു. ഓടിക്കൂടിയ മറ്റു യാത്രക്കാര്‍ ഇയാളെ കീഴ്‌പ്പെടുത്തി സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് കടുത്തുരത്തി പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. താന്‍ മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് ഇയാള്‍ പറയുന്നത്.
സൗമ്യ സംഭവത്തെ തുടര്‍ന്ന് ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ പോലീസ് സംരക്ഷണം ഉറപ്പുവരുത്തിയിരുന്നെങ്കിലും ഇത് മിക്കപ്പോഴും പാലിക്കപ്പെടാറില്ല.

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    11 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    15 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്