Thursday, April 25th, 2019

ലുലുമാള്‍ ഭൂമി കൈയേറിയിട്ടില്ല: വി എസ്‌ അച്യുതാനന്ദന്‍

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ ലുലു മാളിനും ബോള്‍ഗാട്ടി പദ്ധതിക്കും അനുമതി നല്‍കിയത്‌ ചട്ടവിരുദ്ധമായല്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. ലുലു മാള്‍ ഭൂമി കൈയേറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ഗാട്ടി പദ്ധതിയുടെ നടത്തിപ്പുകാരായ എം.എ.യൂസഫലിയുടെ ഗ്രൂപ്പ്‌ ഭൂമി കൈയേറിയെന്ന്‌ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചിരുന്നു. ഇതിനെ ഖണ്ഡിക്കുന്നതാണ്‌ വി.എസിന്റെ ഇപ്പോഴത്തെ പ്രസ്‌താവന. യൂസഫലിയുടെ കന്‌പനി ഭൂമി കൈയേറിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അന്ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ്‌ കുട്ടിയെ താന്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞത്‌ … Continue reading "ലുലുമാള്‍ ഭൂമി കൈയേറിയിട്ടില്ല: വി എസ്‌ അച്യുതാനന്ദന്‍"

Published On:May 27, 2013 | 3:55 pm

Lulumallതിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ ലുലു മാളിനും ബോള്‍ഗാട്ടി പദ്ധതിക്കും അനുമതി നല്‍കിയത്‌ ചട്ടവിരുദ്ധമായല്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. ലുലു മാള്‍ ഭൂമി കൈയേറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബോള്‍ഗാട്ടി പദ്ധതിയുടെ നടത്തിപ്പുകാരായ എം.എ.യൂസഫലിയുടെ ഗ്രൂപ്പ്‌ ഭൂമി കൈയേറിയെന്ന്‌ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചിരുന്നു. ഇതിനെ ഖണ്ഡിക്കുന്നതാണ്‌ വി.എസിന്റെ ഇപ്പോഴത്തെ പ്രസ്‌താവന.
യൂസഫലിയുടെ കന്‌പനി ഭൂമി കൈയേറിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അന്ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ്‌ കുട്ടിയെ താന്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞത്‌ എല്ലാം ചട്ടങ്ങളും അനുസരിച്ചാണ്‌ പദ്ധതിക്ക്‌ അനുമതി നല്‍കിയതെന്നാണ്‌. അഞ്ചു വര്‍ഷം ഇടതു സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ പദ്ധതി സംബന്ധിച്ച്‌ യാതൊരു പരാതിയും ഉയര്‍ന്നില്ലെന്നും വി.എസ്‌ പറഞ്ഞു. ചട്ടവിരുദ്ധമെന്ന്‌ പറഞ്ഞ എറണാകുളം ജില്ലാ സെക്രട്ടറി സി.എം.ദിനേശ്‌ മണി ആദ്യം പറഞ്ഞത്‌ പിന്നീട്‌ അദ്ദേഹം തന്നെ തിരുത്തിയത്‌ ശ്രദ്ധയില്‍പ്പെട്ടു കാണുമല്ലോ എന്നും വി.എസ്‌ പറഞ്ഞു. നാലായിരത്തോളം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന പദ്ധതി കൊണ്ടുവന്ന തന്നെ ആക്ഷേപിച്ചു എന്നാണ്‌ യൂസഫലി പറയുന്നതെന്നും വി.എസ്‌ ചൂണ്ടിക്കാട്ടി.

LIVE NEWS - ONLINE

  • 1
    12 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    13 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    34 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    34 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    41 mins ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    2 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    2 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    3 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    3 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം