Tuesday, September 25th, 2018

ലീഗ് പ്രവര്‍ത്തകന്റെ മരണം; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു: പി.ജയരാജന്‍

കണ്ണൂര്‍ : പട്ടുവം അരിയില്‍ നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകന്‍ മരണപ്പെട്ട സംഭവം സംബന്ധിച്ച് നേരത്തെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മരണപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ അക്രമസംഭവങ്ങളില്‍ പങ്കാളിയാണെന്നും ഞങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച സംഘത്തില്‍ പെട്ട ആളാണെന്നും മരണം ദൗര്‍ഭാഗ്യകരമാണെന്നും താന്‍ നേരത്തെ പറഞ്ഞിരുന്നു. ലീഗ് പ്രവര്‍ത്തകന്റെ ഉമ്മയുടെ വക്കീല്‍ നോട്ടീസ് ലഭിച്ചാല്‍ അതിന് മറുപടി നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി.തങ്ങള്‍ക്കു നേരെ നടന്ന … Continue reading "ലീഗ് പ്രവര്‍ത്തകന്റെ മരണം; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു: പി.ജയരാജന്‍"

Published On:Feb 25, 2012 | 10:31 am

കണ്ണൂര്‍ : പട്ടുവം അരിയില്‍ നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകന്‍ മരണപ്പെട്ട സംഭവം സംബന്ധിച്ച് നേരത്തെ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി സി.പി.എം ജില്ലാ സിക്രട്ടറി പി. ജയരാജന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മരണപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ അക്രമസംഭവങ്ങളില്‍ പങ്കാളിയാണെന്നും ഞങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച സംഘത്തില്‍ പെട്ട ആളാണെന്നും മരണം ദൗര്‍ഭാഗ്യകരമാണെന്നും താന്‍ നേരത്തെ പറഞ്ഞിരുന്നു. ലീഗ് പ്രവര്‍ത്തകന്റെ ഉമ്മയുടെ വക്കീല്‍ നോട്ടീസ് ലഭിച്ചാല്‍ അതിന് മറുപടി നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി.തങ്ങള്‍ക്കു നേരെ നടന്ന വധ ശ്രമത്തിന്റെ തലേദിവസം രാത്രി അരിയില്‍ പ്രദേശത്ത് വേലിക്കാത്ത് നാരായണിയുടെ വീടാക്രമിച്ച കേസിലും മൂന്നാം പ്രതിയും 2011 ജൂലൈ ആറിന് പട്ടുവം ലോക്കല്‍ കമ്മറ്റി അംഗം വി.വി രാജന്റെ വീടാക്രമിച്ച കേസിലും പ്രതിയുമാണ് ഷുക്കൂര്‍. വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പടവുമായി സാമ്യമുള്ള ചിത്രം തന്നെയാണ് ദേശാഭിമാനിയും പ്രസിദ്ധീകരിച്ചത്. ജില്ലയില്‍ സമാധാന യോഗത്തിന് ശേഷവും ലീഗ് തീവ്രവാദികളുടെ ഭാഗത്തു നിന്നും അക്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    8 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    9 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    12 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    12 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    14 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    14 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    15 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    15 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു