Saturday, February 16th, 2019

ലീഗിനെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്ത്‌

കോഴിക്കോട്‌: മുസ്‌ലിം ലീഗ്‌ ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകള്‍ക്കെതിരെ കെ.പി.സി.സി. പ്രസിഡന്റടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തെത്തി. കോഴിക്കോട്‌ ജില്ലാകോണ്‍ഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച സി.കെ. ഗോവിന്ദന്‍നായര്‍ അനുസ്‌മരണസമ്മേളനത്തിലും പുസ്‌തകപ്രകാശനത്തിലും പങ്കെടുക്കവെയാണ്‌ രമേശ്‌ ചെന്നിത്തലയും മന്ത്രി ആര്യാടന്‍ മുഹമ്മദും കെ. മുരളീധരന്‍ എം.എല്‍.എ.യും പ്രസ്‌താവനകള്‍ നടത്തി. ലീഗുമായുള്ള കോണ്‍ഗ്രസ്സിന്റെ ബന്ധത്തെ സി.കെ.ജി. എതിര്‍ത്തതിനെ പരാമര്‍ശിച്ച്‌ ചെന്നിത്തലയാണ്‌ പ്രസംഗം ആരംഭിച്ചത്‌. ഇന്ന്‌ അവര്‍ ചോദിക്കുന്നത്‌ കൊടുത്താല്‍ നാളെ കൂടുതല്‍ ചോദിക്കും. ഇത്‌ സമ്മര്‍ദമാവും എന്ന സി.കെ.ജി.യുടെ നിരീക്ഷണത്തെ ചെന്നിത്തല ശരിവെച്ചു. മുസ്‌ലിം … Continue reading "ലീഗിനെതിരെ കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്ത്‌"

Published On:Jun 30, 2013 | 1:11 am

കോഴിക്കോട്‌: മുസ്‌ലിം ലീഗ്‌ ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകള്‍ക്കെതിരെ കെ.പി.സി.സി. പ്രസിഡന്റടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തെത്തി. കോഴിക്കോട്‌ ജില്ലാകോണ്‍ഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച സി.കെ. ഗോവിന്ദന്‍നായര്‍ അനുസ്‌മരണസമ്മേളനത്തിലും പുസ്‌തകപ്രകാശനത്തിലും പങ്കെടുക്കവെയാണ്‌ രമേശ്‌ ചെന്നിത്തലയും മന്ത്രി ആര്യാടന്‍ മുഹമ്മദും കെ. മുരളീധരന്‍ എം.എല്‍.എ.യും പ്രസ്‌താവനകള്‍ നടത്തി. ലീഗുമായുള്ള കോണ്‍ഗ്രസ്സിന്റെ ബന്ധത്തെ സി.കെ.ജി. എതിര്‍ത്തതിനെ പരാമര്‍ശിച്ച്‌ ചെന്നിത്തലയാണ്‌ പ്രസംഗം ആരംഭിച്ചത്‌. ഇന്ന്‌ അവര്‍ ചോദിക്കുന്നത്‌ കൊടുത്താല്‍ നാളെ കൂടുതല്‍ ചോദിക്കും. ഇത്‌ സമ്മര്‍ദമാവും എന്ന സി.കെ.ജി.യുടെ നിരീക്ഷണത്തെ ചെന്നിത്തല ശരിവെച്ചു. മുസ്‌ലിം ലീഗ്‌ കോണ്‍ഗ്രസിനു ബാധ്യതയാകുമെന്ന്‌ ചെന്നിത്തല പ്രസംഗിച്ചു. ചെന്നിത്തലയുടെ നിലപാടിനെ പൂര്‍ണമായും ശരിവെച്ചും പിന്താങ്ങിക്കൊണ്ടുമാണ്‌ പിന്നീട്‌ പ്രവര്‍ത്തകരുടെ കൈയടികള്‍ക്കിടയില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പിന്തുണച്ചു. സാമുദായിക, വര്‍ഗീയ സംഘടനകളോടുള്ള നിലപാടില്‍ സികെജിയെ പിന്തുണച്ച കെപിസിസി പ്രസിഡന്റ്‌ ഇന്നാണ്‌ ഒരു പ്രസിഡന്റായതെന്ന്‌ രമേശ്‌ ചെന്നിത്തലയുടെ വാക്കുകള്‍ക്കു മറുപടിയായി മന്ത്രി ആര്യാടന്‍ പറഞ്ഞു. തുടര്‍ന്ന്‌ സി.കെ.ജി. സ്‌മാരകപ്രഭാഷണം നടത്തിയ കെ. മുരളീധരന്‍ എം.എല്‍.എ.യും ചെന്നിത്തലയുടെ പ്രസ്‌താവനയെ പിന്താങ്ങി. ഘടകകക്ഷികളുമായുള്ള ബന്ധത്തില്‍ നിയന്ത്രണംവേണം എന്നത്‌ എന്നേ മനസ്സിലാക്കേണ്ടിയിരുന്നു. സികെജി ആവശ്യപ്പെട്ട പ്രകാരമാണ്‌ സഞ്‌ജീവ്‌ റെഡ്‌ഡി അന്ന്‌ കത്തെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. പോകും പോകുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നവര്‍ക്കു പോകാനിടമില്ലെന്നും അവര്‍ ഭീഷണിപ്പെടുത്തി കാര്യം നേടാന്‍ ശ്രമിക്കുകയാണെന്നും കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. 

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    15 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    17 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്