Wednesday, November 21st, 2018

ലാലൂര്‍ മാലിന്യ പ്രശ്‌നം : കെ വേണുവിനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

തൃശൂര്‍ : ലാലൂര്‍ മാലിന്യ പ്രശ്‌നത്തില്‍ തൃശൂര്‍ കോര്‍പറേഷനു മുന്നില്‍ നിരാഹാരമിരിക്കുന്ന കെ വേണുവിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ്‌ചെയ്തു നീക്കി. ആരോഗ്യനില അതീവഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ച സാഹചര്യത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തൃശൂര്‍ ഡി വൈ എസ് പി ടി.കെ തോമസിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം രാവിലെ ആറരയോടെ ആണ് വേണുവിനെ അറസ്റ്റു ചെയ്ത് തൃശൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. അതേസമയം, ലാലൂരില്‍ നിലവിലുള്ള മാലിന്യം മാറ്റാതെ … Continue reading "ലാലൂര്‍ മാലിന്യ പ്രശ്‌നം : കെ വേണുവിനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി"

Published On:Feb 22, 2012 | 4:48 am

തൃശൂര്‍ : ലാലൂര്‍ മാലിന്യ പ്രശ്‌നത്തില്‍ തൃശൂര്‍ കോര്‍പറേഷനു മുന്നില്‍ നിരാഹാരമിരിക്കുന്ന കെ വേണുവിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ്‌ചെയ്തു നീക്കി. ആരോഗ്യനില അതീവഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ച സാഹചര്യത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
തൃശൂര്‍ ഡി വൈ എസ് പി ടി.കെ തോമസിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം രാവിലെ ആറരയോടെ ആണ് വേണുവിനെ അറസ്റ്റു ചെയ്ത് തൃശൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
അതേസമയം, ലാലൂരില്‍ നിലവിലുള്ള മാലിന്യം മാറ്റാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്നും ആശുപത്രിയിലും നിരാഹാരം തുടരുമെന്നും വേണു പറഞ്ഞു.
ലാലൂരിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യവുമായി കഴിഞ്ഞ ഒരാഴ്ചയായി കെ വേണു നിരാഹാരമനുഷ്ഠിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    12 mins ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 2
    54 mins ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 3
    58 mins ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 4
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    2 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 6
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    3 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 8
    3 hours ago

    ബ്രസീലിന് ജയം

  • 9
    3 hours ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു