Friday, September 21st, 2018

റോഡ് റിപ്പയര്‍ ചെയ്തില്ല ; സ്വന്തം പഞ്ചായത്തിനെതിരെ സി ഐ ടി യു രംഗത്ത്

ഇരിട്ടി : സിപിഎം ഭരിക്കുന്ന പഞ്ചായത്തിനെതിരെ സിഐടിയു സമരരംഗത്ത്. പൊട്ടിത്തകര്‍ന്ന ഇരിട്ടി ബസ് സ്റ്റാന്റും ബൈപ്പാസ് റോഡും അടിയന്തരമായി റിപ്പയര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് 21ന് സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സായാഹ്ന ധര്‍ണ നടത്താന്‍ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ ഇരിട്ടി ഡിവിഷന്‍ കമ്മറ്റി തീരുമാനിച്ചു. സിപിഎം ഇരിട്ടി ഏരിയാസിക്രട്ടറി വൈ വൈ മത്തായി പ്രസിഡന്റായ യൂനിയനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇരിട്ടി ബസ് സ്റ്റാന്റും ബൈപ്പാസ് റോഡും കോണ്‍ക്രീറ്റ് ചെയ്ത് മെച്ചപ്പെട്ട സൗകര്യമൊരുക്കാന്‍ പഞ്ചായത്ത് … Continue reading "റോഡ് റിപ്പയര്‍ ചെയ്തില്ല ; സ്വന്തം പഞ്ചായത്തിനെതിരെ സി ഐ ടി യു രംഗത്ത്"

Published On:Feb 15, 2012 | 7:45 am

ഇരിട്ടി : സിപിഎം ഭരിക്കുന്ന പഞ്ചായത്തിനെതിരെ സിഐടിയു സമരരംഗത്ത്. പൊട്ടിത്തകര്‍ന്ന ഇരിട്ടി ബസ് സ്റ്റാന്റും ബൈപ്പാസ് റോഡും അടിയന്തരമായി റിപ്പയര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് 21ന് സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സായാഹ്ന ധര്‍ണ നടത്താന്‍ സിഐടിയുവിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ ഇരിട്ടി ഡിവിഷന്‍ കമ്മറ്റി തീരുമാനിച്ചു. സിപിഎം ഇരിട്ടി ഏരിയാസിക്രട്ടറി വൈ വൈ മത്തായി പ്രസിഡന്റായ യൂനിയനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇരിട്ടി ബസ് സ്റ്റാന്റും ബൈപ്പാസ് റോഡും കോണ്‍ക്രീറ്റ് ചെയ്ത് മെച്ചപ്പെട്ട സൗകര്യമൊരുക്കാന്‍ പഞ്ചായത്ത് ഭരണസമിതി നേരത്തെ തീരുമാനിച്ചിരുന്നു. രണ്ട് കോടിയോളം രൂപാചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ പ്രാരംഭ കടലാസ് പണികള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് അറിവ്. ഇതിനിടയിലാണ് സിഐടിയു പഞ്ചായത്തിന്റെ അവഗണനക്കെതിരെ സമരവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ ഡിവിഷന്‍ ജനറല്‍ ബോഡി യോഗമാണ് പ്രസ്തുത തീരുമാനമെടുത്തത്. യോഗത്തില്‍ വൈ വൈ മത്തായി അധ്യക്ഷത വഹിച്ചു. സിക്രട്ടറി പി ചന്ദ്രന്‍ യൂനിയന്‍ സിക്രട്ടറി എം കെ ഗോപി, എം ജി മജുദാര്‍, പി പി ശിവദാസന്‍, പി വത്സന്‍ എന്നിവര്‍ പങ്കെടുത്തു. സിപിഎം നിയന്ത്രണത്തിലുള്ള കീഴൂര്‍-ചാവശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ഏരിയാസിക്രട്ടറി തന്നെ പ്രസിഡന്റായ യൂനിയന്‍ സമരത്തിനിറങ്ങിയത്. ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമായിരിക്കുയാണ്.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    8 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    10 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    10 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    13 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    14 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    17 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    18 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    18 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി