Saturday, November 17th, 2018

റിസര്‍വ് ബാങ്ക് സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചു

മുംബൈ : സാമ്പത്തികരംഗത്തെ ഉണര്‍വിനായുള്ള പ്രത്യേക നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ത്താന്‍ സഹായകരമാവുന്ന നടപടികളാണു റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ കടപത്രങ്ങളിലെ വിദേശനിക്ഷേപ പരിധിയും വിദേശ വായ്പാ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ വിദേശവായ്പാപരിധി 3000 കോടി ഡോളറില്‍ നിന്ന് 4000 കോടി ഡോളറാക്കിയാണ് ഉയര്‍ത്തിയത്. ഇതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്തു നിന്ന് കൂടുതല്‍ കടമെടുക്കാനാവും. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കാവുന്ന പരിധി 1500 കോടി ഡോളറില്‍ നിന്ന് … Continue reading "റിസര്‍വ് ബാങ്ക് സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചു"

Published On:Jun 25, 2012 | 3:30 pm

മുംബൈ : സാമ്പത്തികരംഗത്തെ ഉണര്‍വിനായുള്ള പ്രത്യേക നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ത്താന്‍ സഹായകരമാവുന്ന നടപടികളാണു റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ കടപത്രങ്ങളിലെ വിദേശനിക്ഷേപ പരിധിയും വിദേശ വായ്പാ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ വിദേശവായ്പാപരിധി 3000 കോടി ഡോളറില്‍ നിന്ന് 4000 കോടി ഡോളറാക്കിയാണ് ഉയര്‍ത്തിയത്. ഇതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശത്തു നിന്ന് കൂടുതല്‍ കടമെടുക്കാനാവും.

വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കാവുന്ന പരിധി 1500 കോടി ഡോളറില്‍ നിന്ന് 2000 കോടി ഡോളറാക്കി ഉയര്‍ത്തി. അതേസമയം, പദ്ധതി പ്രഖ്യാപനം ഓഹരി വിപണിക്ക് നിരാശയാണ് സമ്മാനിച്ചത്. രാവിലെ മുതല്‍ ഉയര്‍ന്നു വ്യാപാരം നടത്തിയിരുന്ന സൂചികകള്‍ പ്രഖ്യാപനം വന്നതോടെ താഴേക്കു പോയി.

വിപണിക്ക് ഉണര്‍വേകാനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുമെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു. രൂപയുടെ മൂല്യം ഈ സാമ്പത്തിക വര്‍ഷത്തില്‍ 10.92 ശതമാനമാണു കുറഞ്ഞത്. ഈ മാസം 22ന് ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 57.33 എന്ന നില വരെ രൂപ ഇടിഞ്ഞു. ഇത് രൂപയുടെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ മൂല്യമാണ്.

LIVE NEWS - ONLINE

  • 1
    4 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    4 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    8 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    12 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    20 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    22 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു