Friday, February 22nd, 2019

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു : നിരക്കില്‍ മാറ്റമില്ല

മുംബൈ : റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. കരുതല്‍ ധനാനുപാത നിരക്കിലും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റം വരുത്തിയിട്ടില്ല. സ്റ്റാറ്റിയൂട്ടറി ലിക്യുഡിറ്റി റേഷ്യോ 23 ശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 24 ശതമാനമായിരുന്നു. റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകലില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന ഹ്രസ്വക്വാല വായ്പക്ക് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. സാമ്പത്തിക വളര്‍ച്ച കുറയുന്നതിനാല്‍ റിസര്‍വ് ബാങ്ക് പലിശ … Continue reading "റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു : നിരക്കില്‍ മാറ്റമില്ല"

Published On:Jul 31, 2012 | 6:28 am

മുംബൈ : റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. കരുതല്‍ ധനാനുപാത നിരക്കിലും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റം വരുത്തിയിട്ടില്ല. സ്റ്റാറ്റിയൂട്ടറി ലിക്യുഡിറ്റി റേഷ്യോ 23 ശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് 24 ശതമാനമായിരുന്നു.

റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകലില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന ഹ്രസ്വക്വാല വായ്പക്ക് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. സാമ്പത്തിക വളര്‍ച്ച കുറയുന്നതിനാല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ ഓഹരി വിപണി നേരിയ നേട്ടത്തിലാണ് രാവിലെ വ്യാപാരം തുടങ്ങിയത്. എന്നാല്‍ പ്രതീക്ഷക്ക് തിരിച്ചടിയേറ്റതോടെ വിപണി താഴ്ന്നു. പണപ്പെരുപ്പം കുറയാത്തതാണ് പലിശനിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്താത്തതിന് കാരണം.

LIVE NEWS - ONLINE

  • 1
    30 mins ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 2
    3 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 4
    5 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 5
    6 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 6
    7 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 7
    7 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 8
    7 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

  • 9
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി