Wednesday, September 19th, 2018

റിപ്പര്‍ ജയാനന്ദന്‍ വീണ്ടും ജയില്‍ ചാടി

തിരു: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ വീണ്ടും ജയില്‍ ചാടി. വധശിക്ഷക്ക്‌ വിധിക്കപ്പെട്ട്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ജയാനന്ദന്‍. ഇയാള്‍ക്കൊപ്പം പ്രകാശ്‌ എന്നൊരു തടവുകാരന്‍ കൂടി തടവുചാടിയിട്ടുണ്ട്‌. ഇന്നു രാവിലെ 6.45ന്‌ വാര്‍ഡന്‍മാര്‍ സെല്ലില്‍ പരിശോധനക്കെത്തിയപ്പോഴാണ്‌ തടവുകാര്‍ ജയില്‍ ചാടിയ സംഭവമറിയുന്നത്‌. അര്‍ദ്ധരാത്രിയായിരിക്കാം പ്രതികള്‍ രക്ഷപ്പെട്ടതെന്ന്‌ സംശയിക്കുന്നു. പോലീസ്‌ ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങി. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി അന്വേഷണം ആരംഭിച്ചു. സി സി ടിവി ദൃശ്യങ്ങളും പരിശോധിക്കും. വിചാരണ തടവുകാര്‍ക്കൊപ്പം പാര്‍പ്പിച്ചിരുന്ന ഇവര്‍ സെല്ലിന്റെ … Continue reading "റിപ്പര്‍ ജയാനന്ദന്‍ വീണ്ടും ജയില്‍ ചാടി"

Published On:Jun 10, 2013 | 11:43 am

തിരു: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ വീണ്ടും ജയില്‍ ചാടി. വധശിക്ഷക്ക്‌ വിധിക്കപ്പെട്ട്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു ജയാനന്ദന്‍. ഇയാള്‍ക്കൊപ്പം പ്രകാശ്‌ എന്നൊരു തടവുകാരന്‍ കൂടി തടവുചാടിയിട്ടുണ്ട്‌. ഇന്നു രാവിലെ 6.45ന്‌ വാര്‍ഡന്‍മാര്‍ സെല്ലില്‍ പരിശോധനക്കെത്തിയപ്പോഴാണ്‌ തടവുകാര്‍ ജയില്‍ ചാടിയ സംഭവമറിയുന്നത്‌. അര്‍ദ്ധരാത്രിയായിരിക്കാം പ്രതികള്‍ രക്ഷപ്പെട്ടതെന്ന്‌ സംശയിക്കുന്നു. പോലീസ്‌ ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങി. ഉന്നത പോലീസ്‌ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി അന്വേഷണം ആരംഭിച്ചു. സി സി ടിവി ദൃശ്യങ്ങളും പരിശോധിക്കും.
വിചാരണ തടവുകാര്‍ക്കൊപ്പം പാര്‍പ്പിച്ചിരുന്ന ഇവര്‍ സെല്ലിന്റെ പൂട്ടു തകര്‍ത്താണ്‌ പുറത്തുകടന്നത്‌. സംശയം തോന്നാതിരിക്കാന്‍ തലയിണയും കിടക്കയും ഉപയോഗിച്ച്‌ സെല്ലില്‍ ഡമ്മി ഉണ്ടാക്കിവെച്ച ശേഷമായിരുന്നു രക്ഷപ്പെട്ടത്‌. ആശുപത്രി ബ്ലോക്കിന്റെ മതില്‍ ചാടിക്കടന്നാണ്‌ ഇവര്‍ രക്ഷപ്പെട്ടതെന്ന്‌ അന്വേഷണത്തില്‍ ബോധ്യമായി.
2006 ഒക്‌ടോബറില്‍ പുത്തന്‍വേലിക്കര നെടുമ്പിള്ളി രാമകൃഷ്‌ണന്റെ ഭാര്യ ബേബിയെ (ദേവകി 51) കൊലപ്പെടുത്തിയ കേസിലാണ്‌ മാള പള്ളിപ്പുറം ചെന്തുരുത്തി കുറുപ്പുംപറമ്പില്‍ ജയാനന്ദന്‍ (റിപ്പര്‍ ജയന്‍) വധശിക്ഷയ്‌ക്ക്‌ ശിക്ഷിക്കപ്പെട്ടത്‌. മാള ഇരട്ടക്കൊലക്കേസ്‌ ഉള്‍പ്പെടെ ആറു കൊലപാതക്കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്‌. മറ്റൊരു കേസില്‍ 20 വര്‍ഷം പരോളില്ലാത്ത കഠിന തടവ്‌ ഉറപ്പാക്കുന്ന ജീവപര്യന്തം ശിക്ഷ കൂടി അനുഭവിച്ചു വരികയായിരുന്നു.
പലതവണ ജയില്‍ ചാടിയിട്ടുള്ളയാളാണ്‌ ജയാനന്ദന്‍. 2010 ജൂണില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ തടവുചാടിയിരുന്നു. തുടര്‍ന്ന്‌ ഊട്ടിയില്‍ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. അതിനു മുന്‍പ്‌ 2007ല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവുചാടാന്‍ ശ്രമിച്ചിരുന്നു. സെല്ലില്‍നിന്നു പുറത്തേക്കു തുരങ്കമുണ്ടാക്കാന്‍ ശ്രമിച്ചതു കണ്ടെത്തിയതിനാല്‍ ഇയാളെ പാര്‍പ്പിക്കുന്ന സെല്ലിന്‌ അതീവ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന്‌ നിര്‍ദേശം നല്‍കിയിരുന്നു.
സ്‌ത്രീകളെ തലക്കടിച്ച്‌ ആക്രമിച്ച്‌ സ്വര്‍ണവും പണവും തട്ടിയെടുക്കുക, ഇരകളെ മാനഭംഗപ്പെടുത്തുക എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്‌തിരുന്ന ഇയാള്‍ തടവ്‌ ചാടിയത്‌ സമൂഹത്തെ ഭീതിപ്പെടുത്തുകയാണ്‌. ജയാനന്ദനോടൊപ്പം തടവ്‌ ചാടിയ പ്രകാശ്‌ നിരവധി അബ്‌കാരി കേസുകളില്‍ പ്രതിയാണ്‌. കൊല്ലം സ്വദേശിയാണ്‌ പ്രകാശ്‌.

LIVE NEWS - ONLINE

  • 1
    2 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    4 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    6 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    8 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    8 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    8 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    9 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല