Thursday, September 20th, 2018

റാന്‍ബാക്‌സിക്ക്‌ അപ്പോളോ ഫാര്‍മസി വിലക്ക്‌

മുംബൈ: റാന്‍ബാക്‌സി ഉത്‌പന്നങ്ങള്‍ക്കെതിരെ കമ്പനിയുടെ ഉത്‌പന്നങ്ങള്‍ വില്‍ക്കുന്നതിന്‌ അപ്പോളോ ഫാര്‍മസി താത്‌കാലിക വിലക്കേര്‍പ്പെടുത്തി. അമേരിക്കയില്‍ മായം ചേര്‍ത്ത മരുന്നുകള്‍ വിറ്റതിന്റെ പേരില്‍ റാന്‍ബാക്‌സിക്ക്‌ 500 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. റാന്‍ബാക്‌സി അമേരിക്കയില്‍ കഴിഞ്ഞ നാല്‌ വര്‍ഷമായി കൃത്രിമ മരുന്ന്‌ നിര്‍മിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. രാജ്യത്തെ വലിയ ആശുപത്രികളിലൊന്നായ അപ്പോളോയുടെ നടപടി റാന്‍ബാക്‌സിക്ക്‌ കടുത്ത തിരിച്ചടിയാകും. നേരത്തേ മുംബൈയിലെ തന്നെ ജസ്‌ലോക്‌ ആശുപത്രിയും റാന്‍ബാക്‌സി ഉത്‌പന്നങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയിരുന്നു. കമ്പനിയുടെ പേരിലുള്ള ആരോപണങ്ങളെല്ലാം മാറിയതിന്‌ ശേഷമാവും വിലക്ക്‌ … Continue reading "റാന്‍ബാക്‌സിക്ക്‌ അപ്പോളോ ഫാര്‍മസി വിലക്ക്‌"

Published On:Jun 8, 2013 | 1:36 pm


മുംബൈ: റാന്‍ബാക്‌സി ഉത്‌പന്നങ്ങള്‍ക്കെതിരെ കമ്പനിയുടെ ഉത്‌പന്നങ്ങള്‍ വില്‍ക്കുന്നതിന്‌ അപ്പോളോ ഫാര്‍മസി താത്‌കാലിക വിലക്കേര്‍പ്പെടുത്തി. അമേരിക്കയില്‍ മായം ചേര്‍ത്ത മരുന്നുകള്‍ വിറ്റതിന്റെ പേരില്‍ റാന്‍ബാക്‌സിക്ക്‌ 500 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു. റാന്‍ബാക്‌സി അമേരിക്കയില്‍ കഴിഞ്ഞ നാല്‌ വര്‍ഷമായി കൃത്രിമ മരുന്ന്‌ നിര്‍മിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. രാജ്യത്തെ വലിയ ആശുപത്രികളിലൊന്നായ അപ്പോളോയുടെ നടപടി റാന്‍ബാക്‌സിക്ക്‌ കടുത്ത തിരിച്ചടിയാകും. നേരത്തേ മുംബൈയിലെ തന്നെ ജസ്‌ലോക്‌ ആശുപത്രിയും റാന്‍ബാക്‌സി ഉത്‌പന്നങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയിരുന്നു. കമ്പനിയുടെ പേരിലുള്ള ആരോപണങ്ങളെല്ലാം മാറിയതിന്‌ ശേഷമാവും വിലക്ക്‌ നീങ്ങുക. നേരത്തേ മായം ചേര്‍ത്ത മരുന്ന്‌ നിര്‍മിച്ചതിന്റെ പേരില്‍ റാന്‍ബാക്‌സി ഫാര്‍മയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാത്‌പര്യ ഹരജി ഫയല്‍ ചെയ്‌തിരുന്നു. റാന്‍ബാക്‌സിയുടെ എല്ലാ ഡയറക്ടര്‍മാരെയും വിചാരണ ചെയ്യാനും ഉത്‌പന്നങ്ങള്‍ സീല്‍ ചെയ്യാനും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. 

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    7 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    8 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    10 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    10 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    11 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    11 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    12 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല